ഊരുകളിൽ അറിവിെൻറ വെളിച്ചം പകർന്നുകൊടുക്കണം -മുഖ്യമന്ത്രി തിരുവനന്തപുരം: ആദിവാസി ഊരുകളിൽ അറിവിെൻറ വെളിച്ചം പകർന്നുകൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി ഇൻസ്ട്രക്ടർമാർക്കുള്ള സാമൂഹിക സാക്ഷരതാ പരിശീലനം തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പ്രേരക്മാർ സാക്ഷരതാ ക്ലാസ് നയിക്കുന്നതിനോടൊപ്പം സാമൂഹികസുരക്ഷാ പദ്ധതികൾ ഊരുകളിലെത്തിക്കണം. പരിശീലനത്തിന് തെരഞ്ഞെടുത്തതിൽ എല്ലാവരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. സ്വന്തം ഊരുകളിൽ മാത്രമല്ല അടുത്ത ഊരുകളിലും അറിവിെൻറ വെളിച്ചം പകർന്നുകൊടുക്കണം. ഇതൊരു തൊഴിലായി മാത്രം കണ്ടാൽ പോര. ഊരുകളെ ശാക്തീകരിക്കാൻ കഴിയണം. സ്വത്വം നിലനിർത്തി പൊതു സമൂഹത്തിെൻറ ഭാഗമാക്കണം. ആനുകൂല്യങ്ങൾ ആദിവാസികളുടെ കൈയിലെത്തണം. ഈ വിഭാഗങ്ങൾ ചൂഷണം ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാവണം. വയനാട്ടിലെയും അട്ടപ്പാടിയിലെയും 100 ഊരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ആദിവാസിമേഖലയുടെ സമഗ്രവികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത്, ചിന്ത ജെറോം, പി.എം. മനോജ്, രാമൻ രാജമന്നാൻ തുടങ്ങിയവർ സംസാരിച്ചു. പരിശീലനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.