തിരുവനന്തപുരം: അക്ഷയ സംരംഭകരുടെ കരാർ പുതുക്കുന്നതിനുള്ള പിഴ പിൻവലിക്കുക, സേവനനിരക്കുകൾ പരിഷ്കരിക്കുക ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ ഒാഫ് െഎ.ടി എംപ്ലോയീസ് (എ.െഎ.ടി.ഇ-സി.െഎ.ടി.യു) െഎ.ടി മിഷന് മുന്നിൽ ആരംഭിച്ച സമരം 12ാം ദിവസത്തിലേക്ക്. െഎ.ടി മേഖലയിലെ മുഴുവൻ ജീവനക്കാർക്കും ക്ഷേമനിധി ഏർപ്പെടുത്തുക, സേവനിരക്കുകൾ പരിഷ്കരിക്കുക, വ്യാജ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, പുതിയ സേവനങ്ങൾ അക്ഷയയിലൂടെ നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. അതേസമയം സമരത്തെ തകർക്കാൻ അധികൃതർ ശ്രമിക്കുകയാണ് ഭാരവാഹികൾ ആരോപിച്ചു. സമരത്തിനെത്തുന്നവർക്ക് കാൻറീൻ ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുകയാണ്. െപാതുജനങ്ങൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ സമരക്കാർക്ക് നിഷേധിക്കുകയാണ്. ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്ന് പ്രസിഡൻറ് പി.എസ്. മധുസൂദനനും ജനറൽ സെക്രട്ടറി എ.ഡി. ജയനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.