ദേവാലയങ്ങൾ ഒരുങ്ങി, ഇന്ന്​ ഒാശാന ഞായർ

തിരുവനന്തപുരം: ഒാശാന ഞായറി​െൻറ തിരുക്കർമങ്ങൾക്ക് ദേവാലയങ്ങളിൽ ഒരുക്കം പൂർത്തിയായി. ഞായറാഴ്ച നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും. തലസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ നടക്കുന്ന ഒാശാന ഞായർ ശുശ്രൂഷകളിൽ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും. കഴുതപ്പുറത്തേറി വന്ന യേശുദേവനെ ഒലീവിൻ ചില്ലകളും തളിരിലകളുമായി ജറൂസലം നിവാസികൾ എതിരേറ്റതിെന അനുസ്മരിച്ചാണ് ഒാശാന ഞായർ ആചരിക്കുന്നത്. യേശുക്രിസ്തുവി​െൻറ പീഡാനുഭവവും കുരിശുമരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധ വാരാചാരണ തിരുക്കർമങ്ങൾക്ക് ഇതോടെ തുടക്കാമാവും. പട്ടം സ​െൻറ് മേരീസ് കത്തീഡ്രലിലെ തിരുക്കർമങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ മുഖ്യകാർമികനാകും. പ്രഭാത നമസ്കാരം, കുരുത്തോലവാഴ്വി​െൻറ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ കർമങ്ങളുണ്ടാകും. വൈകീട്ട് ആറിന് സന്ധ്യാ നമസ്കാരം. പാളയം സ​െൻറ് ജോസഫ്സ് മെേട്രാപൊളിറ്റൻ കത്തീഡ്രലിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ രാവിലെ 5.45ന് വിശുദ്ധ കുർബാന നടക്കും. രാവിലെ 7.15ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് വിരുപ്പേൽ മുഖ്യകാർമികനായിരിക്കും. വെട്ടുകാട് മാെദ്ര ദെ ദേവൂസ് ദേവാലയത്തിൽ കർമങ്ങൾ രാവിലെ 5.45ന് ആരംഭിക്കും. ഇടവക വികാരി മോൺ. ഡോ. ടി. നിക്കോളാസ് മുഖ്യകാർമികനായിരിക്കും. 5.45ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി. വൈകീട്ട് 4.45ന് കുരിശി​െൻറ വഴി. പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ രാവിലെ 6.30ന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തിനും ഓശാന ശുശ്രൂഷക്കും റെക്ടർ ഫാ. ജോസ് ചരുവിൽ മുഖ്യകാർമികനായിരിക്കും. പോങ്ങുംമൂട് അൽഫോൻസ ദേവാലയത്തിൽ രാവിലെ 7.30ന് തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. ജോർജിൻ വെളിയത്ത് മുഖ്യകാർമികത്വം വഹിക്കും. പോങ്ങുംമൂട് ഡി.എം കോൺവ​െൻറിൽ കുരുത്തോല വെഞ്ചരിച്ചതിനുശേഷമുള്ള പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നതിനുശേഷമായിരിക്കും കുർബാന. പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന ഒാശാനയുടെ തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. റോണി മാളിയേക്കൽ മുഖ്യകാർമികനായിരിക്കും. പേരൂർക്കട ജങ്ഷനിലേക്ക് പ്രദക്ഷിണവും നടക്കും. പുന്നൻ റോഡിലുള്ള സ​െൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ രാവിലെ 6.30ന് പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും നടക്കും. കണ്ണമ്മൂല വിശുദ്ധ മദർ തെരേസ പള്ളിയിൽ ഒാശാന ഞായറി​െൻറ കർമങ്ങൾ രാവിലെ 7.30ന് ആരംഭിക്കും. ഇടവക വികാരി ഫാ. ജോസഫ് പ്ലാപ്പറമ്പിൽ മുഖ്യകാർമികനായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.