നേമം: പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധത്താല്‍ യുവതിയെ വീടുകയറി ആക്രമിച്ച യുവാവിനെയും സുഹൃത്തിനെയും കോടതി റിമാൻഡ് ചെയ്തു. തൂങ്ങാംപാറ കണ്ണംകോട് സതീഷ് ഭവനില്‍ സതീഷ് (29), പെരിങ്ങമല പണ്ടാരവിളാകത്ത് വീട്ടില്‍ ഷാജിമോന്‍ (28) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. പെണ്‍കുട്ടിയെ ഇഷ്ടമാണെന്നുപറഞ്ഞ് സതീഷ് നിരന്തരം ശല്യം ചെയ്തിരുന്നു. ഈ വിവരം വീട്ടുകാരോട് പറയുകയും യുവതിയുടെ പിതാവ് സതീഷിനെ താക്കീതു ചെയ്യുകയുമുണ്ടായി. ഇതിലുള്ള വിരോധത്താല്‍ സതീഷ് തെൻറ സുഹൃത്തായ ഷാജിമോനെയും കൂട്ടി യുവതി വീട്ടില്‍ തനിച്ചുള്ള സമയത്തെത്തി അസഭ്യങ്ങള്‍ വിളിച്ചുപറയുകയും ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ ഫോര്‍ട്ട് അസി. കമീഷണര്‍ ജെ.കെ. ദിനില്‍, നേമം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്. സജി, സഞ്ജു ജോസഫ്, എ.എസ്.ഐമാരായ പ്രദീപ്, അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷിബു എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. നെയ്യാറ്റിന്‍കര കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പാചകത്തൊഴിലാളികൾ ധർണ നടത്തി തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാറിെൻറ അവഗണന അവസാനിപ്പിക്കണമെന്നും ദിവസകൂലി സമ്പ്രദായം ഉപേക്ഷിച്ച് മാസശമ്പളം പ്രാബല്യത്തിലാക്കണമെന്നാവശ്യപ്പെട്ടും കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ തൊഴിലാളികൾ ധർണ നടത്തി. കെ.എസ്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡൻറ് സുജോബി ജോസ് ഉദ്ഘാടനം ചെയ്തു. മാഗ്ലിൻ ഫിലോമിന, ബീന ബാലൻ, വി. ലക്ഷ്മി ദേവി, വി. ബിന്ദു, ജെസി ജോസ്, മിനി റോയ്, പി.യു. ശോഭന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.