ത്രിദിന ദേശീയ ഭാഷാശാസ്ത്ര സെമിനാർ സമാപിച്ചു

തിരുവനന്തപുരം: 'ഭാരതീയ ഭാഷാ സാങ്കേതിക വിദ്യ-അവസ്ഥയും സാധ്യതകളും' വിഷയത്തിൽ കാര്യവട്ടം കാമ്പസിൽ ഭാഷാശാസ്ത്ര വിഭാഗത്തിലെ ടെക്നോളജി ആൻഡ് റിസോഴ്സ് സ​െൻറർ ഫോർ മലയാളം സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ സമാപിച്ചു. സമാപനസമ്മേളനം രജിസ്ട്രാർ ഡോ. ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാഷയിൽ യഥാസമയത്തിലുള്ള വിവരസാങ്കേതികയുടെ ഉപയോഗത്തി​െൻറ അഭാവം ഭാഷാനാശത്തിന് കാരണമാകുമെന്ന് മുൻ കേരള സർവകലാശാല വൈസ്ചാൻസലറും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടു. ഡോ. അച്യുത്ശങ്കർ എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. സി.ഡിറ്റ് ഭാഷാ സാങ്കേതികവിദ്യ തലവൻ ഗോവിന്ദാരു സംസാരിച്ചു. ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തരായവരുടെ 35ഓളം പേപ്പറുകൾ അവതരിപ്പിച്ചു. മലയാളം സർവകലാശാല വൈസ്ചാൻസലർ പ്രഫ. അനിൽ വള്ളത്തോൾ, സി.ഐ.ഐ.എൽ മുൻ പ്രിൻസിപ്പൽ പ്രഫ. വി. ശരത്ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. ടെക്നോളജി റിസോഴ്സ് സ​െൻറർ ഫോർ മലയാളം ലാംഗ്വേജ് ഡയറക്ടർ ഡോ. എസ്.എ. ഷാനവാസ് സ്വാഗതവും ഡോ. മുഹമ്മദ് നൂറുൾ മുബാറക് നന്ദിയും പറഞ്ഞു. ത്രിദിന ശിൽപശാല തിരുവനന്തപുരം: കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗവും കേരള പൊലീസ് െട്രയിനിങ് കോളജും സംയുക്തമായി 'കുറ്റാന്വേഷണ ഭാഷാ ശാസ്ത്രം' വിഷയത്തിൽ 26, 27, 28 തീയതികളിൽ പൊലീസ് െട്രയിനിങ് കോളജിൽ ശിൽപശാല സംഘടിപ്പിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniverstiy.ac.in) എന്ന ന്യൂസ് എന്ന ലിങ്കിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.