​വികസനകുതിപ്പ്​ ലക്ഷ്യം

കൊല്ലം: നഗരത്തി​െൻറ സമഗ്രവികസനം ലക്ഷ്യമിട്ട് അടുത്ത സാമ്പത്തികവർഷത്തേക്കുള്ള കോർപറേഷൻ ബജറ്റ് അവതരിപ്പിച്ചു. 509,9559460 രൂപ വരവും 543,6890063 രൂപ ചെലവും 28,5541992 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് െഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. അടിസ്ഥാനസൗകര്യവികസനത്തിന് മുൻഗണന നൽകുന്ന ബജറ്റിൽ നഗരത്തി​െൻറ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിടുന്ന വേറിട്ട പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. സുതാര്യമായ വികസന കാഴ്ചപ്പാടോടെയുള്ളതാണ് ബജറ്റെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങൾ: *ഗാർഹിക ബയോഗ്യാസ് പ്ലാൻറുകൾ, പൈപ്പ് കമ്പോസ്റ്റുകൾ എന്നിവക്ക് -3.97 കോടി *എയറോബിക് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് -50 ലക്ഷം. * എയറോബിക് കമ്പോസ്റ്റ് വളം 'ഹരിതം' എന്നപേരിൽ വിപണിയിലെത്തിക്കും. *വികേന്ദ്രീകൃത മാലിന്യസംസ്കരണം വ്യാപിപ്പിക്കുന്നതിന് -4.5 കോടി രൂപ. * ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് -50 ലക്ഷം. * അജൈവമാലിന്യശേഖരണ കിയോസ്ക്കുകൾക്ക് -27.50 ലക്ഷം * അഞ്ചാലുംമൂട് സ്ഥാപിച്ച പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റിന് -75 ലക്ഷം * ആധുനിക പ്ലാസ്റ്റിക് മാലിന്യ, ഖരമാലിന്യസംസ്കരണ പ്ലാൻറുകൾക്ക് -രണ്ടു കോടി * കുരീപ്പുഴ മാലിന്യസംസ്കരണ പ്ലാൻറ് തുറക്കൽ * ഒ.ഡി.എഫ് പ്രവർത്തനത്തി​െൻറ പൂർത്തീകരണത്തിന് -25 ലക്ഷം * സ്വീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറിനും സെപ്റ്റേജ് ട്രീറ്റ്മ​െൻറ് പ്ലാൻറിനും -9.41 കോടി * ശുചീകരണ തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതിയും ചികിത്സയും -10 ലക്ഷം * ഗ്രീൻ േപ്രാട്ടോകോൾ പദ്ധതിക്ക് -62 ലക്ഷം * ഡിവിഷൻതല ശുചീകരണപ്രവർത്തനങ്ങൾക്ക് -68 ലക്ഷം * ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അവാർഡ് * സ്കൂളുകൾക്കും ഒാഡിറ്റോറിയങ്ങൾക്കും ഹരിതചട്ടം ബാധകമാക്കും * പൊതുശൗചാലയങ്ങൾ സ്ഥാപിക്കാൻ -25 ലക്ഷം, സ്ത്രീസൗഹൃദ ശൗചാലയങ്ങൾക്ക് -18 ലക്ഷം * ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളോടുകൂടിയ ശൗചാലയങ്ങൾക്ക് -23 ലക്ഷം. * ട്രാൻസ്െജൻഡേഴ്സിനായി പ്രത്യേക ശൗചാലയങ്ങൾക്ക് -എട്ട് ലക്ഷം. * എല്ലാ ഡിവിഷനുകളിലും പൊതുശൗചാലയങ്ങൾക്ക് -29 ലക്ഷം. * കിഫ്ബിയുടെ സഹായത്തോടെ ആധുനിക അറവുശാലക്ക് -ഒരു കോടി * നിലവിലെ അറവുശാല നവീകരിക്കാൻ -50 ലക്ഷം. * തെരുവുവിളക്കുകളെല്ലാം എൽ.ഇ.ഡിയാക്കും * തെരുവുവിളക്കുകളുടെ പരിപാലനത്തിന് -50 ലക്ഷം * പ്രധാന ജങ്ഷനുകളിൽ സൗരോർജ ഹൈമാസ്റ്റ് ലൈറ്റുകൾ * കോർപറേഷൻ ഒാഫിസുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ -75 ലക്ഷം. * വീടുകളിലെ സൗരോർജ പാനൽ സബ്സിഡിക്ക് -25 ലക്ഷം * വൈദ്യുതൈലനുകൾ ഭൂമിക്കടിയിലൂടെയാക്കാൻ ഇടപെടും, പ്രാരംഭമായി -50 ലക്ഷം * സ്കൂളുകളുെട വികസനത്തിനും പ്രഭാതഭക്ഷണത്തിനും -1.49 കോടി * മുണ്ടയ്ക്കൽ വ്യവസായ എസ്റ്റേറ്റ് ആധുനീകരിക്കും * സ്റ്റാർട്ടപ്മിഷനുകളുടെ പ്രോത്സാഹന പദ്ധതിക്ക് -50 ലക്ഷം * കൊല്ലം നഗരത്തെ വ്യവസായഹബ്ബാക്കി മാറ്റുന്നതിന് ഇൻഡസ്ട്രിയൽ മീറ്റ് * ഇലക്േട്രാണിക്സ്, ഹാർഡ്വെയർ വ്യവസായപാർക്കിന് -1.85 കോടി * വനിതകൾക്ക് ഐ.ടി സ്ഥാപനം തുടങ്ങാൻ സബ്സിഡിക്ക് -27.5 ലക്ഷം * കൈത്തറി മേഖലക്ക് സഹായപദ്ധതി -10 ലക്ഷം * കോർപറേഷനിലെ യൂനിഫോം വേണ്ട ജീവനക്കാർക്ക് കൈത്തറി വസ്ത്രം വാങ്ങും * ചക്കയിൽനിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണസംരംഭങ്ങൾക്ക് -30 ലക്ഷം * കശുമാവ് തൈ െവച്ചുപിടിപ്പിക്കുന്നതിന് -10 ലക്ഷം * ചെറുകിട വ്യവസായസംരംങ്ങൾക്കുള്ള ലൈസൻസ് കാലാവധി അഞ്ച് വർഷമാക്കും * കോർപറേഷനിലുള്ള എല്ലാവർക്കും 2020ഒാെട ഭവനം * സർക്കാറി​െൻറ സമ്പൂർണ ഭവനപദ്ധതിക്ക് കോർപറേഷൻ വിഹിതമായി -15 കോടി * ദലിത് വിദ്യാർഥികൾക്ക് ഉപരിപഠന സ്കോളർഷിപ് -12 ലക്ഷം * പട്ടികവിഭാഗക്കാർക്ക് സിവിൽ സർവിസ് പരിശീലനത്തിന് -12 ലക്ഷം * പട്ടികജാതിക്കാരായ ഡിഗ്രി വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് -40 ലക്ഷം * ദാരിദ്യ്രനിർമാർജനത്തിനായി എൻ.യു.എൽ.എം പദ്ധതിക്ക് -2.21 കോടി. * കുടുംബശ്രീ യൂനിറ്റുകൾക്ക് റിവോൾവിങ് ഫണ്ടിന് -12 ലക്ഷം * നഗരത്തിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ -ഒരു കോടി * അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് -10 കോടി 56 ലക്ഷം * വിശപ്പ് രഹിത നഗരം പദ്ധതിക്ക് -75 ലക്ഷം * 'ജനകീയ ക്യാൻറീൻ' തുടങ്ങാൻ പ്രാരംഭ പ്രവർത്തനങ്ങൾക്ക് -25 ലക്ഷം * വാഴ, പുഷ്പ, കുരുമുളക് കൃഷി േപ്രാത്സാഹനത്തിന് -88 ലക്ഷം * നെൽകൃഷി േപ്രാത്സാഹനത്തിന് -25 ലക്ഷം * നല്ലയിനം തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നതിന് -15 ലക്ഷം. * പാൽ, മുട്ട സ്വയം പര്യാപ്തതക്ക് -14.25 ലക്ഷം * ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡിക്ക് -36 ലക്ഷം * മുട്ടക്കോഴികൃഷി സബ്സിഡിക്ക് -13.5 ലക്ഷം * പ്രത്യാശ കാൻസർ ഹോസ്പിറ്റൽ തുടങ്ങാൻ -50 ലക്ഷം *പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ലാബ് സൗകര്യങ്ങൾക്ക് -65 ലക്ഷം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.