കുടിവെള്ളം... കിട്ടാക്കനിയാവില്ല

കൊല്ലം: നഗരത്തിലെ രൂക്ഷമായ കുടിെവള്ളക്ഷാമ പരിഹാരത്തിന് വിവിധ പദ്ധതികൾ. ഞാങ്കടവ് കുടിവെള്ളപദ്ധതി മൂന്നുവർഷത്തിനകം യഥാർഥ്യമാക്കുന്നതാണ് ഇതിൽ പ്രധാനം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിന് പ്ലാൻറ് തുടങ്ങും. ശാസ്താംകോട്ട ശുദ്ധജല തടാകത്തെ മാത്രം ആശ്രയിച്ച്് കുടിവെള്ളപദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഞാങ്കടവ് കുടിവെള്ളപദ്ധതിക്ക് മുൻഗണന നൽകുന്നത്. ഇതി​െൻറ ഭാഗമായി വസൂരിച്ചിറയിൽ 23 കോടിയോളം രൂപ ചെലവഴിച്ച് സ്ഥലം ഏറ്റെടുത്ത് വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് 410 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 'അമൃത് നഗരം' പദ്ധതിയിൽ ഉൾപ്പെടുത്തി 99 കോടി 80 ലക്ഷം രൂപയും കിഫ്ബിയിൽനിന്നുള്ള 200 കോടി രൂപയും ശേഷിക്കുന്ന തുക കോർപറേഷൻ വിഹിതവുമായി ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുക. ഇതോടെ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലുള്ള 3650 പൊതുടാപ്പുകൾ പൂർണമായും ഒഴിവാക്കി ഇവ ആശ്രയിച്ചിരുന്ന 22000 ഉപഭോക്താക്കൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകും. 14.9 കോടി രൂപ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നു. ശാസ്താംകോട്ട തടാകത്തി​െൻറ സംരക്ഷണത്തിന് 33 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. കുടുംബശ്രീയുമായി സഹകരിച്ച് കുപ്പിവെള്ളം വിപണിയിലെത്തിക്കാൻ പ്ലാൻറ് സ്ഥാപിക്കും. കോർപറേഷൻ കോമ്പൗണ്ടിൽ ഒരു പ്ലാൻറി​െൻറ പ്രവർത്തനം ഉടൻ ആരംഭിക്കും. അടുത്ത സാമ്പത്തികവർഷം രണ്ട് പുതിയ പ്ലാൻറുകൾകൂടി സജ്ജമാക്കും. ഇതിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.