കൊല്ലം: കോർപറേഷെൻറ അടുത്തവർഷത്തേക്കുള്ള ജനറൽ പർപസ്ഗ്രാൻറ് വിഹിതത്തിൽ വന്ന കുറവ് ഒമ്പത് കോടിയോളം രൂപ. ഇതുമൂലം തനത് വരുമാനത്തിൽ 14 കോടിയുടെ കുറവ് വരുമെന്നാണ് കണക്കുകൂട്ടൽ. ജി.എസ്.ടി നടപ്പാക്കിയതുമൂലം കോർപറേഷന് തനതുവരുമാന മാർഗങ്ങളായ വിനോദനികുതി, പരസ്യനികുതി തുടങ്ങിയവ നഷ്ടമായി. വരുമാനത്തിൽ കുറവുവന്നിട്ടുണ്ടെങ്കിലും ജനക്ഷേമപ്രവർത്തനത്തിനോ അടിസ്ഥാനസൗകര്യവികസനത്തിനോ ഉള്ള ചെലവ് കുറയ്ക്കില്ലെന്ന് െഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ബജറ്റ്് പ്രസംഗത്തിൽ വ്യക്തമാക്കി. വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച നികുതി പരിഷ്കരണം വരുന്ന ആറുമാസത്തിനുള്ളിൽ നടപ്പാക്കും. ഇതിനോടൊപ്പം ഏഴരക്കോടി രൂപ ചെലവഴിച്ച് പോളയത്തോട്ടിൽ നിർമിച്ച ഷോപ്പിങ് കോപ്ലക്സിൽനിന്ന് അടുത്ത സാമ്പത്തികവർഷം അധികവരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഷോപ്പിങ് കോംപ്ലക്സുകളിലൂടെയും നിലവിലുള്ള മാർക്കറ്റുകൾ നവീകരിച്ച് കച്ചവടത്തിന് തുറന്നുകൊടുക്കുന്നതിലൂടെയും അധികവരുമാനം കണ്ടെത്തൽ ലക്ഷ്യമിടുന്നുണ്ട്. യഥാർഥ ലൈസൻസികളുടെ പേരിലല്ലാതെ കച്ചവടം ചെയ്യുന്നവർക്ക് ലൈസൻസ് പുതുക്കികൊടുക്കുമ്പോൾ ലൈസൻസ് ഫീസും ഡെപ്പോസിറ്റും കൂട്ടിവാങ്ങി തനതുവരുമാനം വർധിപ്പിച്ച് നടപടി ക്രമവത്കരിക്കാനും പദ്ധതിയുണ്ട്. അടുത്ത സാമ്പത്തികവർഷം മുതൽ കോർപറേഷൻ വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തും. ലൈസൻസ് നൽകുന്നതോടൊപ്പം മൈേക്രാചിപ്പ് ഘടിപ്പിക്കുന്ന സംവിധാനവും ഏർപ്പെടുത്തും. കോർപ്റേഷൻ പരിധിയിൽ പ്ലാസ്റ്റിക് കവറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി വ്യാപാരികളിൽനിന്ന് അധികഫീസ് ഈടാക്കും. കോർപറേഷൻ പരിധിയിൽ സ്ഥാപിക്കുന്ന പരസ്യബോർഡുകളുടെ വരുമാനത്തിൽ കാലാനുസൃത വർധന ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.