സഞ്ചാരികളേ ഇതിലേ...

കൊല്ലം: കടലും കായലും ഇഴചേരുന്ന കൊല്ലത്തി​െൻറ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കോർപറേഷൻ ബജറ്റിൽ വ്യത്യസ്ത പദ്ധതികൾ. കൊല്ലം ബീച്ചി​െൻറ നവീകരണത്തിനും പരിസ്ഥിതി സൗഹൃദവുമായ വിശ്രമകേന്ദ്രത്തി​െൻറ നിർമാണത്തിനുമായി 70 ലക്ഷം വകയിരുത്തി. തങ്കശ്ശേരി, തിരുമുല്ലവാരം, അഷ്ടമുടി, മൺറോതുരുത്ത്, ഹെറിറ്റേജ് ടൂറിസം പദ്ധതിക്കായി 50 ലക്ഷം രൂപ വിനിയോഗിക്കും. മങ്ങാട് വട്ടക്കായൽ -താന്നി വിനോദസഞ്ചാര ശൃംഖലക്കായി 23 ലക്ഷം രൂപയാണ് ബജറ്റ് വിഹിതം. ചിന്നക്കടയിലെ ചീനക്കൊട്ടാരം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും മ്യൂസിയത്തിനുമായി 30 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ട് ഗാലറി, പീപിൾസ് മ്യൂസിയം എന്നിവക്കായി 38 ലക്ഷവും ബീച്ചിൽ ലേസർ ഡാൻസിങ് പദ്ധതിക്കായി ആറു ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. നഗരസഭക്ക് ലഭിച്ച മഹാനഗരപാലിക സമ്മാനത്തുകയായ 25 ലക്ഷം രൂപയിനിന്ന് 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പൈതൃക മ്യൂസിയവും ഇടപ്പള്ളി സ്മാരക നവീകരണവും നടത്തും. കാഷ്യൂ മ്യൂസിയം സ്ഥാപിക്കുന്നതിന് 32 ലക്ഷം രൂപ െചലവിടും. കൊല്ലം ബോട്ട്ജെട്ടിയിൽ 'കുമാരനാശാൻ സ്ക്വയർ 'സ്ഥാപിക്കും. 'മാനവീയം വീഥി' നിർമാണത്തിന് 30 ലക്ഷം രൂപയും വകകൊള്ളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.