കീഴാറ്റൂരിൽ ബദല്‍ സമരം അംഗീകരിക്കാനാവില്ല -ചെന്നിത്തല

കോഴിക്കോട്: കീഴാറ്റൂരിൽ സി.പി.എം നടത്തുന്ന ബദല്‍ സമരം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മി​െൻറ അസഹിഷ്ണുതയാണ് ഇതിലൂടെ കാണാനാകുന്നത്. വയൽക്കിളികളുടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണി നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാം. മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം തന്നെയാണെന്നും രാജ്യസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.