നീരൊഴുക്ക്​ കുറഞ്ഞു, നിലനിൽപ്പിനായി കേണ്​ വാമനപുരം നദി

വലിയൊരു ഭൂപ്രദേശത്തിന് ജീവന്‍ പകരുന്ന വാമനപുരം നദി നീരൊഴുക്കിലെ കുറവിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ജലഅതോറിറ്റിയുടെ ഒരു ഡസനിലേറെ പദ്ധതികള്‍ വാമനപുരം നദിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുെന്നന്നതാണ് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നത്. ആറ്റിങ്ങൽ, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. അയിലം മുതല്‍ ആറ്റിങ്ങല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിങ് കിണറുകള്‍ ഉള്ളത്. നദിയില്‍നിന്ന് ശേഖരിക്കുന്ന ജലം വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ശുദ്ധീകരണ പ്ലാൻറുകളിെലത്തിച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് മാറ്റും. തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം വരും ദിവസങ്ങളില്‍ ജലഅതോറിറ്റി പരിഗണിക്കും. നീരൊഴുക്ക് കുറഞ്ഞതിനാല്‍ പമ്പിങ് പൂര്‍ത്തിയാകുന്ന മുറക്ക് പമ്പിങ് കിണറുകള്‍ വറ്റുന്ന അവസ്ഥയാണുള്ളത്. ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജലവിതരണം നിലയ്ക്കുന്ന അവസ്ഥയാണ്. കുഴല്‍ക്കിണറുകള്‍ വർധിച്ചതും ജലവിതാനം താഴുന്നതിനിടയാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി കുഴല്‍ക്കിണര്‍ നിര്‍മാണം ഗ്രാമീണമേഖലയില്‍ വ്യാപകമാണ്. വാമനപുരം നദിയിലെ നീരൊഴുക്കിലുണ്ടായ കുറവ് ജലഅതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പ്രതിദിനം ജലവിതാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പരിശോധിക്കുന്നുണ്ട്. നദിയിെല ജലം കടലിലേക്ക് ഒഴുകിപ്പോകുന്നത് തടയാന്‍ നിലവിലെ തടയണ താല്‍ക്കാലികമായി ഉയര്‍ത്തി നിർമിച്ചിരുന്നു. 70 സ​െൻറിമീറ്റര്‍ ഉയരത്തിലാണ് താല്‍ക്കാലിക തടയണ നിര്‍മിച്ചത്. തടയണക്ക് സമീപം ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. ജലത്തി​െൻറ ഉപഭോഗത്തിലുണ്ടായ വർധനയാണ് നദി ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം. അെത സമയം ഓരോ വര്‍ഷം കഴിയുന്തോറും ജലഅതോറിറ്റി തന്നെ പുതിയ പുതിയ ജല പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ജലകവചം... ജീവകവചം കാര്‍ഷിക സമൂഹത്തിനുള്ള പ്രകൃതിദത്ത ജലസേചനോപാധിയാണ് വാമനപുരം നദി. നദിയുടെ ഇരു തീരങ്ങളും കൈവഴികളും കേന്ദ്രീകരിച്ചാണ് വയലേലകളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ചെമ്മുഞ്ചി മൊട്ടയില്‍നിന്നാരംഭിച്ച് 88 കിലോമീറ്റര്‍ സഞ്ചരിച്ച് ചിറയിന്‍കീഴ് മുതലപ്പൊഴിയിലൂടെ കടലില്‍ സംഗമിക്കും. 33 പഞ്ചായത്തുകള്‍ക്കും ഒരു നഗരസഭക്കും എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഉള്ളിലൂടെയാണ് നദി സഞ്ചരിക്കുന്നത്. മേല്‍ചിറ്റാര്‍, മഞ്ഞപ്രയാര്‍ എന്നീ ഉപനദികളും വാമനപുരം നദിക്കുണ്ട്. ആറുനിര നീര്‍ച്ചാലുകളാണ് വാമനപുരം നദിക്കുള്ളത്. ഒന്നാം നിരയില്‍ 1277 നീര്‍ച്ചാലുകളും രണ്ടാം നിരയില്‍ 370 നീര്‍ച്ചാലുകളും മൂന്നാം നിരയില്‍ 79 നീര്‍ച്ചാലുകളും നാലാം നിരയില്‍ 18 നീര്‍ച്ചാലുകളും അഞ്ചാം നിരയില്‍ അഞ്ചു നീര്‍ച്ചാലുകളും ആറാം നിരയില്‍ ഒരു നീര്‍ച്ചാലും ഉണ്ട്. 767 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് നദീതടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.