ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യകുത്തക സോ-ഫ്​റ്റ്​വെയർ: ഉത്തരവ് റദ്ദാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ ഓഫിസുകളിലെ ഫയല്‍നീക്കം നിരീക്ഷിക്കുന്നതിന് സ്വകാര്യ കുത്തക സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും അതിനായി ഓസ്പിന്‍ എന്ന സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്താനുമുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാര്‍ച്ച് ആറിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഖജനാവിന് നഷ്ടം വരുത്തുന്ന തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.