വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ്​ അറസ്​റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കടന്നുകളഞ്ഞ യുവാവിനെ പാലോട് പൊലീസ് പിടികൂടി. അഗ്രിഫാം കൊച്ചുവിള ഒരുപറകരിക്കകം തടത്തരികത്ത് വീട്ടിൽ പ്രമോദാണ് (23) അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചിരുന്നു. പാലോട് സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐമാരായ അഷ്റഫ്, ഭുവനചന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സി.പി.ഒ. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.