യുവതിയുടെ മാല പൊട്ടിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

കാട്ടാക്കട: വാടക വീട് നോക്കാനെന്ന വ്യാജേന സഹപ്രവർത്തകയെ ഒപ്പം കൂട്ടി ഗുണ്ടാസംഘത്തി​െൻറ സഹായത്തോടെ നാലരപവ​െൻറ മാല പൊട്ടിച്ചെടുത്ത കേസിൽ യുവതിയും കൂട്ടാളിയും അറസ്റ്റിൽ. മാരായമുട്ടം സ്വദേശിയും നെയ്യാറ്റിൻകര തൊഴുക്കൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന പ്രിയ എന്ന പ്രീജ (27), കവർച്ചക്ക് ഒപ്പം കൂടിയ നെയ്യാറ്റിൻകര വഴുതൂർ തോട്ടത്തുവിള പുത്തൻ വീട്ടിൽ സജു എന്ന സജിൽ ജോണ്‍ (30) എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് ഇങ്ങനെ: വിഴിഞ്ഞം കല്ലുവെട്ടാങ്കുഴി സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ ജീവനക്കാരിയായ പ്രീജ അവിടെ ജോലിചെയ്യുന്ന നെയ്യാർഡാം നെക്കിപൽ സ്വദേശിയായ ഷീജയെ (35) മാറനല്ലൂരിൽ വാടക വീട് കാണിക്കാൻ ഓട്ടോയിൽ കൊണ്ടുവരികയായിരുന്നു. നേരത്തേ ആസൂത്രണം ചെയ്ത പദ്ധതി അനുസരിച്ച് മൂന്ന് ഗുണ്ടകൾ ഇവരെ ബൈക്കിൽ പിന്തുടർന്നു. മാറനല്ലൂർ പുന്നാവൂർ റോഡിലെ വെളിയങ്കോട് ആളൊഴിഞ്ഞ റബർ തോട്ടത്തിന് സമീപത്തുെവച്ച് ബൈക്കിൽ എത്തിയവർ ഓട്ടോ തടഞ്ഞുനിർത്തി പ്രീജയുടെ സഹായത്തോടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഷീജയെ റബർ തോട്ടത്തിൽ തള്ളിയിട്ടശേഷമാണ് സംഘം ഓട്ടോയിൽ മടങ്ങിയത്. ഷീജ ഉടൻ മാറനല്ലൂർ സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെതുടർന്ന് പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.