കൊല്ലം: സംസ്ഥാന യുവജന കമീഷൻ െചയർമാൻ ചിന്താ ജെറോമിെൻറ നിലപാടുകളും അഭിപ്രായങ്ങളും മിമിക്രി വേദിയിൽ നിറഞ്ഞാടിയപ്പോൾ നിറഞ്ഞ കൈയടിയോടെ കാണികൾ അത് സ്വീകരിച്ചു. മിമിക്രി മത്സരത്തിൽ കൂടുതലും ഉയർന്നത് സാമൂഹികവിഷയങ്ങളിൽ പ്രമുഖരുടെ നിലപാടുകളായിരുന്നു. പ്രമുഖ രാഷ്ട്രീയക്കാരായും സിനിമാക്കാരായും പാട്ടുകാരായുമൊക്കെ കൈയടി നേടിയാണ് മിമിക്രിതാരങ്ങൾ മടങ്ങിയത്. നായ്ക്കളുടെ വിഷയത്തിൽ റേഡിയോയിലൂടെ പ്രതികരിച്ച നാട്ടുകാരുടെയും സിനിമാക്കാരുടെയും ശബ്ദം അനുകരിച്ച ശാസ്താംകോട്ട ഡി.ബി കോളജിലെ റീനു അലക്സ് പെൺകുട്ടികളിൽ ഒന്നാംസ്ഥാനം നേടി. രണ്ടാംവർഷ കെമിസ്ട്രി വിദ്യാർഥിയായ റീനു സ്കൂൾ കലോത്സവങ്ങളിൽ ജില്ലയിൽ മൂന്നാംസ്ഥാനം നേടിയിട്ടുണ്ട്. കൈതക്കോട് പുത്തൻപുരയിൽ അലക്സിെൻറയും സുജയുടെയും മകളാണ്. ആൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗറിലെ ഹാരി നിയാസ് ഒന്നാംസ്ഥാനം നേടിയപ്പോൾ ഉണ്ണികൃഷ്ണൻ(ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്), നന്ദു ജയൻ (ടി.കെ.എം.എം നങ്ങ്യാർകുളങ്ങര ഹരിപ്പാട്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.