തിരുവാതിര ഞങ്ങളുടെ കുത്തകയാണ്​

കൊല്ലം: തിരുവാതിര മത്സരത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ മാർഇവാനിയോസ് തന്നെ ഇക്കുറിയും കിരീടംചൂടി. തിരുവാതിരയിൽ ചമ്പ്യൻപട്ടം വർഷങ്ങളായി മാർഇവാനിയോസി​െൻറ കുത്തകയാണ്. ഹാട്രിക്കുകളടക്കം നിരവധി കിരീടങ്ങളാണ് അവർ നേടിയത്. നൃത്ത അധ്യാപകൻ സനൽ ആണ് മാർ ഇവാനിയോസി​െൻറ ചുണക്കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്. ശ്രീകൃഷ്ണ​െൻറ കാളിയ മർദനത്തിലെ അമ്പാടി ഗുണം വർണിച്ചീടുവാൻ എന്ന കഥകളി പദമാണ് സനലി​െൻറ നേതൃത്വത്തിൽ തിരുവാതിരക്കായി ചിട്ടപ്പെടുത്തിയത്. കൊല്ലം എസ്.എൻ കോളജ് തിരുവാതിരയിൽ രണ്ടാംസ്ഥാനം നേടിയപ്പോൾ കൊല്ലം ശ്രീ നാരായണ ഗുരു കോളജ് ഒാഫ് ലീഗൽ സ്റ്റഡീസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.