പൊലീസ്​ മർദനം: യുവാക്കൾക്ക്​ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രക്കിടെ മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് നടുറോഡിൽെവച്ച് പൊലീസ് മർദിച്ച് കേസിൽ കുടുക്കി ജയിലിലടച്ച യുവാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ വെൽെഫയർ പാർട്ടി നേതാവ് ഷാജി എന്ന ഷാജഹാൻ, മുഹമ്മദ് അസ്‌ലം എന്നിവർക്കാണ് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് കേൻറാൺമ​െൻറ് എസ്.െഎയുടെ ജീവന് ഭീഷണിയുയർത്തുമെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഇവർ കേൻാൺമ​െൻറ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറെ ബി.എം. ഷാഫിയെ അക്രമിച്ചുവെന്നാണ് പൊലീസ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.35ന് തിരുവനന്തപുരം ജി.പി.ഒ ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പരിശോധനക്കിടെ, ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്‌തപ്പോൾ പ്രതികളെ പൊലീസ് തടഞ്ഞുനിർത്തി പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ, മൊബൈൽ ഫോണിൽ സംസാരിച്ചതി​െൻറ പേരിൽ 1000രൂപ പിഴ ചുമത്തുകയും കൈയിൽ പണമില്ലാത്തതിനാൽ കോടതിയിൽ പിഴയടക്കാമെന്ന് പറഞ്ഞപ്പോൾ അത് അനുവദിക്കാതെ നടുറോഡിലും വെച്ച് മർദിച്ചശേഷം കള്ളേക്കസെടുത്ത് ജയിലിലടച്ചു എന്നാണ് എതിർവാദം. യുവാക്കൾക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നത്. പൊലീസി​െൻറ തടസ്സവാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.