തിരുവനന്തപുരം: ഇത്രയേറെ നദികളും ജലാശയങ്ങളും ദേശീയ ശരാശരിയെക്കാള്‍ മഴയുമുള്ള കേരളത്തിൽ ജലലഭ്യത കുറയുന്നതിലും കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നതിലും അശാസ്ത്രീയ മനുഷ്യ ഇടപെടലുകൾ കാരണമാകുെന്നന്ന് ഗവർണർ ജ. പി. സദാശിവം. ലോക ജലദിനാചരണത്തിൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജലചോര്‍ച്ച പൈപ്പിലായാലും വീട്ടിലായാലും ഓഫിസിലായാലും സാമൂഹിക കുറ്റകൃത്യമായി കണക്കാക്കണം. വ്യവസായങ്ങള്‍ ജലസംസ്‌കരണത്തിനും പുനരുപയോഗത്തിനും സൗകര്യമൊരുക്കണം. സമീപത്തെ കാവേരി നദീജലനിരപ്പില്‍ കുറവ് വരുമെന്നതിനാല്‍ കര്‍ഷക കുടുംബമായ തെൻറ പറമ്പിലെ കിണറ്റിലെ വെള്ളം പമ്പ് ചെയ്യുന്നതിനുപോലും നിയന്ത്രണമുണ്ട്. ജലക്ഷാമം പരിഹരിക്കുക സമൂഹത്തിെൻറ ആവശ്യമായതിനാല്‍ അത്തരം നിയന്ത്രണങ്ങള്‍ അംഗീകരിച്ച് കൃഷി നടത്താന്‍ മകന് നിര്‍ദേശം നല്‍കി. ജലസംരക്ഷണ ശ്രമങ്ങള്‍ വീടുകള്‍ മുതല്‍ ആരംഭിക്കണം. ശുദ്ധജലം ലഭിക്കുകയെന്ന അവകാശം ദിനംതോറും നഷ്ടമാകുകയാണ്. കാലാവസ്ഥ വ്യതിയാനം, ആരോഗ്യപ്രശ്‌നങ്ങള്‍, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ പ്രതിസന്ധികൾക്കെല്ലാം ജലലഭ്യതയുമായി ബന്ധമുണ്ട്. രാജ്ഭവനില്‍ കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജലം ജനങ്ങളുടെ വിഭവമാണെന്നും വില്‍പനച്ചരക്കല്ലെന്നും സന്ദേശം നല്‍കാനാണിത്. കേരളത്തിലുള്ളവര്‍ വിദ്യാസമ്പന്നരാണെങ്കിലും നന്നായി കൃഷി ചെയ്യാന്‍ ഇനിയും പഠിക്കാനുണ്ട്. മഴവെള്ള സംരക്ഷണത്തിന് അവബോധം വര്‍ധിച്ചിട്ടുണ്ട്. നിര്‍മാണങ്ങളിൽ മഴവെള്ള സംരക്ഷണ സംവിധാന നിയമങ്ങള്‍ കര്‍ശനമാക്കണം. കേരളത്തില്‍ പച്ചക്കറി കൃഷിക്ക് വിത്തും തൈകളും സര്‍ക്കാര്‍ നല്‍കുന്നത് ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചതായും സര്‍ക്കാര്‍ നടപടിക്ക് അവിടെ മികച്ച അംഗീകാരം ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. കടല്‍വെള്ളം ശുദ്ധീകരിക്കാനും മലിനജലശുദ്ധീകരണത്തിനും ചെലവുകുറഞ്ഞ പദ്ധതികള്‍ക്ക് മുന്‍ഗണന, ജല പുനരുപയോഗം ഗാര്‍ഹികതലം മുതൽ ശ്രദ്ധ, കാർഷികജല ഉപയോഗം ക്രമീകരിക്കാന്‍ ഡ്രിപ്-മൈക്രോ ജലസേചന രീതികള്‍, കുറഞ്ഞ തോതില്‍ ജലം ആവശ്യമുള്ള കാര്‍ഷിക ഇനങ്ങള്‍ക്കായി ഗവേഷണം, അത്തരം കൃഷിരീതികളും കാര്‍ഷിക ഇനങ്ങളും ഉപേയാഗിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങൾ, മികച്ച ജലവിഭവ മാനേജ്മെൻറ് എന്നീ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുെവച്ചു. ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വ്യൂഹത്തെ സംരക്ഷിച്ച് കാലാവസ്ഥാവ്യതിയാനത്തെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. ജലദിനപ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ജലസേചന ചീഫ് എൻജിനീയര്‍ കെ.എ. ജോഷി, വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ. ഷൈനാമോള്‍, അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, കെ.ആര്‍.ഡബ്ല്യു.എസ്.എ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.