കുന്നത്തൂരിലെ 'കൊടി കൃഷി' നാടിന് ബാധ്യതയാവുന്നു

ശാസ്താംകോട്ട: രാഷ്ട്രീയ പാർട്ടികളും ജാതിമത സംഘടനകളും പൊതുഭൂമി കൈയേറുന്നതും പ്രധാന പാതകളുടെ മധ്യത്തുവരെ കൊടികൾ നാട്ടുന്നതും കുന്നത്തൂർ താലൂക്കിൽ പതിവായി. റവന്യൂ, പൊതുമരാമത്ത് പൊലീസ് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന നിയമ ലംഘനത്തിനെതിരെ നാട്ടുകാർ പരാതിപ്പെട്ടാലും നടപടി ഇല്ലാത്ത അവസ്ഥയാണ്. ആഞ്ഞിലിമൂട് കവലയിലെ സർക്കാർ ഭൂമി സ്വകാര്യ സംഘടന തണൽമരത്തിന് ചുറ്റും മതിൽ കെട്ടി സ്വന്തമാക്കിയ നിലയിലാണ്. ശൂരനാട് കെ.സി.ടി മുക്കിലെ 10 സ​െൻറ് വരുന്ന പൊതുഭൂമിയും കൈവശപ്പെടുത്തിയിരിക്കുകയാണ്. ശാസ്താംകോട്ട നെല്ലിക്കുന്നത്ത് മുക്കിൽ അടൂർ- ചവറ സംസ്ഥാന പാതയിൽനിന്ന് റെയിൽവേ സ്റ്റേഷൻ റോഡ് തുടങ്ങുന്നിടത്ത് റോഡി​െൻറ ഒത്ത നടുക്കായി കോൺക്രീറ്റ് അടിത്തറയിലാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കൊടിമരം നാട്ടിയിരിക്കുന്നത്. മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും ഉത്സവ സംഘാടകരും പൊതുസ്ഥലം കൈയേറി കൊടി നാട്ടുന്നതും കൂറ്റൻ ബോർഡുകൾ വെക്കുന്നതും കുന്നത്തൂരിലെ പതിവ് കാഴ്ചയാണ്. ഇതേച്ചൊല്ലി വിവിധ വിഭാഗങ്ങൾ കൊമ്പ് കോർക്കുന്നതും പതിവാണ്. എത്ര അളവിൽ സർക്കാർ ഭൂമി കൈയേറിയാലും അവ തിരിച്ചുപിടിക്കാൻ ഒരു നടപടിയും കുന്നത്തൂരിലെ റവന്യൂ അധികൃതരും പൊതുമരാമത്ത് വകുപ്പും സ്വീകരിക്കാറില്ല. ഉദ്യോഗസ്ഥരുടെ ജാതിമത താൽപര്യങ്ങൾ അനുസരിച്ച് ഇതിനെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. െപാലീസാവട്ടെ എന്തൊക്കെയോ ചെയ്തെന്നുവരുത്തി കൈകഴുകുകയും ചെയ്യും. ‎ഏഴ് പഞ്ചായത്തുകൾ മാത്രമുള്ള താലൂക്കിലെ സർക്കാർ ഭൂമിയും പൊതുനിരത്തിലെ പുറമ്പോക്കും സംരക്ഷിക്കാത്ത ഉദ്യോഗസ്ഥർക്കതിരെ കടുത്ത അമർഷമാണ് ജനങ്ങൾക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.