ജലദൗർലഭ്യത്തിന് കാരണം മനുഷ്യൻ പ്രകൃതിയോട് കാട്ടിയ ക്രൂരത –ബിന്ദു കൃഷ്ണ

കൊല്ലം: കാലാവസ്ഥ വ്യതിയാനത്തി​െൻറയും ആഗോള താപനത്തി​െൻറയും ഘടനയിലുണ്ടായ മാറ്റം ഈ നൂറ്റാണ്ടിലെ ഏറ്റവും വിലപ്പെട്ട വസ്തുവായി ജലത്തെ മാറ്റാൻ പോകുകയാണെന്നും പ്രകൃതിയോട് മനുഷ്യൻ കാട്ടിയ ക്രൂരതക്ക് കനത്ത വില കൊടുക്കേണ്ടിവരുമെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. ലോക ജലദിനമായ വ്യാഴാഴ്ച ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജല സമൃദ്ധി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ചവറ ബ്ലോക്കിലെ പന്മന ആശ്രമത്തിൽ സ്ഥിതിചെയ്യുന്ന കുളം ശുചീകരിച്ചുകൊണ്ട് നിർവഹിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം കല്ലട രമേശ്, ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, സൂരജ് രവി, പി. ജർമിയാസ്, ചിറ്റുമൂല നാസർ, കെ. കൃഷ്ണൻകുട്ടി നായർ, ജനറൽ സെക്രട്ടറിമാരായ സന്തോഷ് തുപ്പാശ്ശേരി, സേതുനാഥപിള്ള, ചക്കിനാൽ സനൽകുമാർ, എൻ. ഉണ്ണികൃഷ്ണൻ, കെ.ആർ.വി. സഹജൻ, എസ്. ശ്രീകുമാർ, പി. ജയപ്രകാശ്, കെ.കെ. സുനിൽകുമാർ, വൈ. ഷാജഹാൻ, കോഞ്ചേരിൽ ഷംസുദ്ദീൻ, മണ്ഡലം പ്രസിഡൻറുമാരായ ബാബു ജി.പട്ടത്താനം, ഫിലിപ്, കെ.ആർ. രവി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകർ ജലസംരക്ഷണ പ്രതിജ്ഞയും എടുത്തു. കെ.പി.സി.സി പ്രസിഡൻറായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.