ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ...

പത്തനാപുരത്തുനിന്ന് പിടികൂടുന്നത് നാലാമത്തെ രാജ വെമ്പാല കൊല്ലം: ഏത് പാമ്പും ചന്തുവി​െൻറ മുന്നിൽ അടിപതറും. കുഞ്ഞുന്നാളിൽ മുതൽ പാമ്പുകളെ പിടിക്കുന്ന കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചന്തു പത്തനാപുരം മേഖലയിൽനിന്ന് നാലാമത്തെ രാജവെമ്പാലയെയാണ് പിടികൂടിയത്. പത്തനാപുരം കാടശ്ശേരി ഇലഞ്ഞിക്കൽ വീട്ടിൽ ശശിധര​െൻറ വീട്ടിലെ അടുക്കളയിൽനിന്ന് 11 അടി നീളമുള്ള രാജവെമ്പാലയെയാണ് വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്. കാടശ്ശേരി, വെള്ളം തെറ്റി, പുന്നല ഭാഗങ്ങളിലാണ് കൂടുതലും രാജവെമ്പാലയെ പിടികൂടിയിട്ടുള്ളത്. ഇതിനകം തന്നെ ആയിരത്തിലധികം ചെറുതും വലുതുമായ മൂർഖൻ പാമ്പുകളെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ചന്തു പിടികൂടിയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്ന പാമ്പുകളെ വനംവകുപ്പിന് കൈമാറുകയാണ് പതിവ്. ഫർണീച്ചർ നിർമാണ തൊഴിലാളിയായ ചന്തു എവിടെ പാമ്പ് ഉെണ്ടന്നറിഞ്ഞാലും അവിടെ ഓടിയെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.