പൂരം മഹോത്സവം

കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ െകാച്ചുമണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ ആരംഭിച്ചു. ഞായറാഴ്ച രാവിലെ 8.10ന് സമൂഹ പൊങ്കൽ നടക്കും. 29ന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതി ഹോമം. ഗജവീരന്മാരുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പനിയോടെ കെട്ടുകാഴ്ച ൈവകീട്ട് 3.30ന് ആരംഭിക്കും. രാത്രി 12.30ന് ആറാട്ട് എഴുന്നള്ളത്ത്. ഉത്സവദിവസങ്ങളിൽ ക്ഷേത്രചടങ്ങുകൾക്ക് പുറമേ കഞ്ഞിസദ്യ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭരണസമിതി പ്രസിഡൻറ് സി.എൻ. ലാലു, സെക്രട്ടറി ജെ. പ്രകാശ് എന്നിവർ അറിയിച്ചു. ഏത്തവാഴ തൈകൾ വിൽപനക്ക് കൊല്ലം: സൗജന്യനിരക്കിൽ ടിഷ്യൂകൾചർ ഏത്ത വാഴത്തൈകൾ വിൽപനക്ക് എത്തിയിരിക്കുന്നു. താൽപര്യമുള്ള കൃഷിക്കാർ കൊല്ലം സ്റ്റേഡിയം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൃഷി ഭവനിൽ ബന്ധപ്പെടണമെന്ന് കൊല്ലം കൃഷി ഫീൽഡ് ഒാഫിസർ അറിയിച്ചു. ജനകീയാസൂത്രണപദ്ധതി പ്രകാരം തെങ്ങ് കൃഷി പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം (350 രൂപ) അടച്ച കൃഷിക്കാർ വളങ്ങൾ കൃഷിഭവനിൽനിന്നും ൈകപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.