നാളെ ഒരുമണിക്കൂർ വിളക്കണക്കാം; ഭൂമിക്കായി

തിരുവനന്തപുരം: ശനിയാഴ്ച രാത്രി 8.30 മുതൽ ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണക്കുക; ഭൂമിക്കായി. ഭൗമമണിക്കൂര്‍ ആചരണത്തി​െൻറ ഭാഗമായാണ് ഒരുമണിക്കൂർ വൈദ്യുതി വിളക്കുകൾ അണക്കാൻ ആഹ്വാനം. വീടുകൾ, ഒാഫിസുകൾ, കടകൾ തുടങ്ങിയവയിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ഊര്‍ജസംരക്ഷണത്തിന് പങ്കാളികളാകണമെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ സ്റ്റേറ്റ് ഡയറക്ടര്‍ രഞ്ജന്‍ മാത്യുവര്‍ഗീസ് വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകള്‍ക്കൊപ്പം വൈദ്യുതി ഉപകരണങ്ങളും കഴിയുമെങ്കില്‍ ഓഫാക്കുകയും മറ്റുള്ളവരെക്കൂടി ഇതിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വ്യതിയാന കാലാവസ്ഥ വകുപ്പ്, കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മ​െൻറ് സ​െൻറര്‍, മ്യൂസിയം -മൃഗശാല വകുപ്പ് തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍, സര്‍ക്കാറിതര സംഘടനകള്‍ സംയുക്തമായാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ദേശീയ കപ്പ മഹോത്സവം 28 മുതൽ തിരുവനന്തപുരം: ദേശീയ കപ്പ മഹോത്സവവും കാര്‍ഷികമേളയും മാർച്ച് 28 മുതല്‍ കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടില്‍ നടക്കും. കിഴങ്ങു വര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി ജൈവകര്‍ഷകരും കാര്‍ഷിക സംഘങ്ങളും കൃഷിവകുപ്പിന് കീഴിലെ വിവിധസ്ഥാപനങ്ങള്‍, കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം, വിവിധ കാര്‍ഷികസംഘടനകള്‍ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ എട്ടുവരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരള്‍ ടുഡേയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.