പുനലൂർ: തെന്മല കല്ലട പരപ്പാർ ഡാമിൽ അടിഞ്ഞ എക്കലി േൻറയും മണ്ണിെൻറയും അളവ് കണ്ടെത്താനുള്ള സെഡിമെേൻറഷൻ സർവേ പൂർത്തിയായി. ഡാമിെൻറ പരമാവധി സംഭരണശേഷി വീണ്ടെടുക്കുന്നതിെൻറ ഭാഗമായാണ് സർവേ നടത്തിയത്. ഡാം സ്ഥാപിച്ച് 50 വർഷമായിട്ടും ആദ്യമായാണ് സംഭരണശേഷി മനസ്സിലാക്കാനായി ശാസ്ത്രീയമായ സർവേ നടത്തിയത്. സർവേയുടെ ഭാഗമായി ഇനി എക്കലിെൻറയും മണ്ണിെൻറയും സാമ്പിൾ ശേഖരിക്കാനുള്ള സംഘം ഉടനെത്തും. ഇത് കൂടി പൂർത്തിയായ ശേഷമേ ഡാമിൽ എത്രത്തോളം എക്കലും മണ്ണും അടിഞ്ഞിട്ടുെണ്ടന്ന് കണക്കാക്കാനാകൂ. ജലവിഭവ വകുപ്പിെൻറ പീച്ചിയിലുള്ള കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കഴിഞ്ഞ ജനുവരി രണ്ടിനാണ് ഡാമിൽ സർവേ തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിയിരുന്ന സർവേ ഡാമിലെ കാറ്റുകാരണം നീണ്ടുപോയി. 23 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള ഡാമിൽ അത്യാധുനിക സംവിധാനത്തോടുള്ള ബോട്ടിൽ സഞ്ചരിച്ചാണ് സംഘം സർവേ നടപടി പൂർത്തിയാക്കിയത്. ബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് വഴി സ്ഥാനനിർണയവും ഇക്കോ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ആഴവും കണക്കാക്കി. എക്കലിെൻറയും വെള്ളത്തിെൻറയും അളവ് കണ്ടെത്താൻ പ്രത്യേക സോഫ്റ്റ് വെയറും തയാറാക്കിയിരുന്നു. എക്കലിെൻറ സാമ്പിൾ കൂടി പരിശോധിച്ച ശേഷമേ ഡാമിെൻറ നിലവിലെ സംഭരണശേഷി എത്രയെന്ന് പറയാനാകുവെന്ന് സംഘം പറഞ്ഞു. വളരെ വിസ്തൃതിയിലുള്ള ഡാമിൽ 504 ദശലക്ഷം ഘനമീറ്റർ വെള്ളം ശേഖരിക്കാനാകും. എന്നാൽ, ഏക്കലും മണ്ണും അടിഞ്ഞ് 35 ശതമാനംവരെ ഡാം നികന്നതിനാൽ വേണ്ടത്ര വെള്ളം സംഭരിക്കാനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.