അഫ്നയുടേത് മധുര പ്രതികാരം...

കൊല്ലം: ഒരുപാട് പ്രതീക്ഷിച്ചാണ് കലോത്സവത്തിൽ അഫ്ന മാപ്പിളപ്പാട്ടിന് തയാറെടുത്തത്. അതിനായി പുതിയപാട്ട് പഠിക്കുകയും ചെയ്തു. എന്നാൽ മത്സരം കഴിഞ്ഞ് മാപ്പിളപ്പാട്ടി​െൻറ റിസൾട്ട് വന്നപ്പോൾ അഫ്നയുടെ ചങ്ക് തകർന്നു. താൻ പാടിയ പാട്ട് െറക്കോഡ് കേട്ട് പഠിച്ച കുട്ടിക്ക് ഒന്നാംസ്ഥാനം. ആ പാട്ട് തനിക്ക് നല്ലതുപോലെ അറിയാമെന്നും വിജയിച്ചയാൾ തെറ്റിച്ചാണ് പാടിയതെന്നും അഫ്ന ഉറപ്പിച്ച് പറയുന്നു. ഒന്നാം സ്ഥാനം പോയിട്ട് നന്നായി പാടിയ തനിക്ക് ഒരു സമ്മാനവും നൽകിയില്ലെന്നും അഫ്ന കൂട്ടിച്ചേർത്തു. പരാതിയുമായി സംഘാടകരെ സമീപിച്ചപ്പോൾ അപ്പീൽ കൊടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് അപ്പീൽ കൊടുത്തു. കലങ്ങിയ മനസ്സുമായി അറബി പദ്യം ചൊല്ലൽ വേദിയിലെത്തിയ അഫ്ന ഉള്ളറിഞ്ഞ് പാടി. ഒന്നാംസമ്മാനം നേടി മധുരമായി പകരംവീട്ടുകയും ചെയ്തു. അറബിക് പദ്യംചൊല്ലലിൽ കഴിഞ്ഞ വർഷവും അഫ്ന വിജയിച്ചിരുന്നു. വഴുതക്കാട് വനിത കോളജിലെ രണ്ടാംവർഷ വിദ്യാർഥിയായ അഫ്ന ഒപ്പനയിലും മത്സരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.