കലക്കൻ കല

കൊല്ലം: യുവത്വം കലയുടെ പീലിവിടർത്തിയാടിയ കേരള സർവകലാശാല യുവജേനാത്സവത്തി​െൻറ മുന്നാം ദിനവും കൊഴിഞ്ഞു. നഗരത്തിലെ കലാലയ മുറ്റങ്ങളിൽ പൂത്തുലഞ്ഞ വർണ വസന്തം കൊഴിയാൻ ഇനി രണ്ടു ദിനരാത്രങ്ങൾ മാത്രം. കോൽക്കളിയും ദഫും തിരുവാതിരയും കേരളനടനവും കുച്ചിപ്പുടിയും മിമിക്രിയും പാട്ടും മേളവുമൊക്കെയായി മൂന്നാംദിവസം യുവതയുടെ പെരും കലയാട്ടമായാണ് അവസാനിച്ചത്. 47 ഇനങ്ങൾ പൂർത്തിയായപ്പോൾ 113 പോയൻറുമായി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് കിരീടത്തിലേക്ക് കുതിക്കുന്നു. തൊട്ടുപിന്നിലുള്ള യൂനിവേഴ്സിറ്റി കോളജിന് 43 പോയൻറാണുള്ളത്. തിരുവനന്തപുരം ഗവ. വിമൻസ് കോളജ് 36 പോയൻറുമായി മൂന്നാംസ്ഥാനത്താണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസിലെ എസ്.പി. ആദിത്യ, ചേർത്തല സ​െൻറ്മൈക്കിൾസ് കോളജിലെ സരുൺ രവീന്ദ്രൻ എന്നിവർ 10 പോയൻറുമായി വ്യക്തിഗത നേട്ടത്തിൽ മുന്നിലാണ്. പെൺകുട്ടികളുടെ വിഭാഗത്തിൽ മാർ ഇവാനിയോസിലെ എം. രേഷ്മ 13 പോയൻറുമായി ഒന്നാംസ്ഥാനത്താണ്. ഒമ്പത് പോയൻറുമായി തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ ആതിര മുരളിയാണ് തൊട്ടുപിന്നിൽ. വ്യാഴാഴ്ച സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ വേദികളിലെത്തിയത് മത്സരാർഥികൾക്ക് ആവേശമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.