സിനിമ പുറത്തിറങ്ങുംമു​േമ്പ മികച്ചഗായികയായി ആതിര മുരളി

കൊല്ലം: പാടിയ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ലളിതഗാനത്തിലൂടെ മികച്ചഗായിക ആയതി​െൻറ ത്രില്ലിലാണ് ആതിര മുരളി. പുനലൂർ അഷ്ടമംഗലം സ്വദേശിയായ ആതിര തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ ബി.എ സംഗീതം വിദ്യാർഥിനിയാണ്. 'വള്ളിക്കെട്ട്' എന്ന സിനിമയിൽ എം.ജി ശ്രീകുമാറിനൊപ്പം പാടിയ പാട്ടാണ് പുറത്തുവരാനിരിക്കുന്നത്. പിതാവ് എ. മുരളീധരൻ തന്നെയാണ് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. നിരവധി ആൽബങ്ങളിലും മൂന്ന് സിനിമകളിലും ഇതിനകം പാടിയിട്ടുണ്ട്. 'വിരഹാർദ്ര സന്ധ്യകളേ, വിഷാദ കന്യകളേ'... എന്ന ഗാനമാണ് ആതിരക്ക് ഒന്നാംസ്ഥാനം നേടിക്കൊടുത്തത്. ആൺകുട്ടികളുടെ വിഭാഗത്തിൽ മാർ ഇവാനിയോസിലെ വൈശാഖനാണ് മികച്ച ഗായകൻ. 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും വൈശാഖനായിരുന്നു ലളിതഗാനത്തിൽ ഒന്നാംസ്ഥാനം. അറയ്ക്കൽ നന്ദകുമാർ രചനയും സംഗീതവും നിർവഹിച്ച 'സ്മൃതിയിൽ വാഴും, നിനവിലുണരും' എന്ന ഗാനമാണ് വൈശാഖൻ ആലപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.