റബറിനെ കാർഷികവിളയാക്കാൻ കേരളം സമ്മർദം ശക്തമാക്കും

തിരുവനന്തപുരം: നാണ്യവിളയുടെ പട്ടികയിൽ ഉൾപ്പെട്ട റബറിനെ കാർഷികവിളയായി അംഗീകരിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാറിനു മുന്നിൽ ശക്തമായി ഉന്നയിക്കാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും രൂപവത്കരിച്ച ജോയൻറ് ടാസ്ക് ഫോഴ്സി​െൻറ വെള്ളിയാഴ്ച നടക്കുന്ന ആദ്യയോഗത്തിൽ ഇതടക്കം റബർ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സജീവമായി ഉന്നയിക്കും. കേരളത്തിലെ റബർ കർഷകരുടെയും കുരുമുളക് കർഷകരുടെയും പ്രശ്നങ്ങൾ പഠിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയാണ് ടാസ്ക് ഫോഴ്സി​െൻറ ചുമതല. കേരള ചീഫ് സെക്രട്ടറി ചെയർമാനും ത്രിപുര ചീഫ് സെക്രട്ടറി കോ- ചെയർമാനുമായുള്ള ടാസ്ക്ഫോഴ്സി​െൻറ ആദ്യയോഗം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മാസ്കറ്റ് ഹോട്ടലിലാണ് ചേരുന്നത്. റബർ കർഷകർ നേരിടുന്ന വിലത്തകർച്ച ഉൾപ്പെടെയുളള പ്രശ്നങ്ങൾ പതിറ്റാണ്ടിലേറെയായി കർഷകരും ജനപ്രതിനിധികളും ഉന്നയിച്ചുവരുന്നതാണെങ്കിലും ഇതാദ്യമായാണ് കേന്ദ്ര സർക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായതെന്ന് േയാഗതീരുമാനം അറിയിച്ച മന്ത്രി വി.എസ്. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റബറിനെ കാർഷികോൽപന്നമായി പരിഗണിച്ചെങ്കിൽ മാത്രമേ കർഷകർക്ക് ന്യായവിലയും സബ്സിഡികളും അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചിരട്ടപ്പാലി​െൻറ ഇറക്കുമതിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം. ഇറക്കുമതി കർഷകർക്ക് തിരിച്ചടിയാവുക മാത്രമല്ല, രാജ്യത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് സർവകക്ഷി യോഗത്തിൽ അഭിപ്രായമുയർന്നു. കേവലം 54 രൂപ വിലയ്ക്കാണ് ചിരട്ടപ്പാൽ ഇറക്കുമതിക്ക് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന യോഗം മാറ്റിെവക്കണമെന്ന് ടാസ്ക്ഫോഴ്സ് ആവശ്യെപ്പടും. ഈ ഇറക്കുമതി പ്രാവർത്തികമായാൽ കേരളത്തിലെ റബർ കൃഷി പാടെ ഇല്ലാതാവുന്നതിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. റബറിലധിഷ്ഠിത മൂല്യവർധന ഉൽപന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും കേന്ദ്ര സഹായം ഉറപ്പാക്കാൻ ടാസ്ക്ഫോഴ്സ് മുഖേന ആവശ്യമുന്നയിക്കും. റബർപാൽ ഉപയോഗിച്ച് അരലക്ഷത്തിലേറെ ഉൽപന്നങ്ങൾ നിർമിക്കാൻ സാധ്യതയുണ്ടെങ്കിലും കേരളത്തിൽ ഉൽപാദിപ്പിക്കുന്ന റബറി​െൻറ സിംഹഭാഗവും ടയർ അധിഷ്ഠിത വ്യവസായത്തിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ കക്ഷി നേതാക്കളായ കെ.എം. മാണി, പി.ജെ. ജോസഫ്, കെ. കൃഷ്ണൻകുട്ടി, രാജു എബ്രഹാം, പി.ടി. തോമസ്, സണ്ണി ജോസഫ്, പി.സി. ജോർജ് എന്നിവരും കാർഷികോൽപാദന കമീഷണർ ടിക്കാറാം മീണ, കൃഷി വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, കൃഷി വകുപ്പ് ൈപ്രസസ് ബോർഡ് ചെയർമാൻ ആർ. രാജശേഖരൻ എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.