അനുയോജ്യ ഭൂവിനിയോഗ മാതൃക; റിപ്പോർട്ട് പ്രകാശനവും ശിൽപശാലയും ഇന്ന്

കൊല്ലം: നഗരസഭക്ക് വേണ്ടി സംസ്ഥാന ഭൂവിനിയോഗ ബോർഡ് തയാറാക്കിയ അനുയോജ്യ ഭൂവിനിയോഗ മാതൃകയുടെ ഉദ്ഘാടനവും റിപ്പോർട്ട് പ്രകാശനവും വെള്ളിയാഴ്ച മേയർ വി. രാജേന്ദ്രബാബു നിർവഹിക്കും. രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിക്കും. കലക്ടർ ഡോ. എസ്. കാർത്തികേയൻ ബ്ലോക്ക്തല ഡേറ്റാ ബാങ്ക് പ്രകാശനം ചെയ്യും. ജില്ല പ്ലാനിങ് ഓഫിസർ പി. ഷാജി വാർഡ്തല റിപ്പോർട്ടും ചീഫ് ടൗൺ പ്ലാനർ എം.വി. ശാരി സീഡിയും പ്രകാശനം ചെയ്യും. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഭൂപട പ്രകാശനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.