അനധികൃത തട്ടിപ്പുസംഘം പിടിയിൽ

തിരുവനന്തപുരം: നോർക്ക അറ്റസ്റ്റേഷന് 50 രൂപ ഫീസ് മാത്രമേ ഉള്ളൂ എന്നിരിക്കെ ഉദ്യോഗാർഥികളിൽനിന്ന് 1000രൂപ മുതൽ 5000 രൂപ വരെ അനധികൃതമായി ഫീസ് ഇൗടാക്കി തട്ടിപ്പ് നടത്തിയ സംഘത്തെ കേൻറാൺമ​െൻറ് പൊലീസ് പിടികൂടി. അഴൂർ മാടൻവിള വലിയവിളാകം വീട്ടിൽ സഹീറിെന ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൈക്കാട് നോർക്ക ഒാഫിസിന് സമീപത്തുനിന്ന് ശാസ്തമംഗലം ഇടപ്പഴിഞ്ഞി കൊച്ചാർ റോഡിൽ ശാരദ ഭവനിൽ മുകേഷ്, പള്ളിച്ചൽ കളങ്ങരക്കോണം ലിബിൻ നിവാസിൽ ലിബിൻ, വിളപ്പിൽ വില്ലേജിൽ ചൊവ്വള്ളൂർ പരുത്തൻപാറ ജിജോ നിവാസിൽ ജിജിൻ, പാലക്കാട് നെന്മാറ ഇലവൻേചരി പെരിങ്ങോട്ടുകാവ് വീട്ടിൽ രതീഷ്, ശാസ്തമംഗലം സി.എസ്.എം നഗറിൽ ടി.സി 9/2746, ഹരിശ്രീ വീട്ടിൽ അമർനാഥ്, ഉ ൗരുട്ടമ്പലം മാറനല്ലൂർ കണ്ടല തണ്ണിപ്പാറമേലേ പുത്തൻവീട്ടിൽ വിഷ്ണു എന്നിവരെ പിടികൂടി. ഇത്തരത്തിലുള്ള പ്രവൃത്തി ആവർത്തിക്കാതിരിക്കുന്നതിന് കർശന നിർേദശം നൽകിയശേഷം ജാമ്യത്തിൽ വിട്ടയച്ചു. നോർക്ക അറ്റസ്റ്റേഷനായി വരുന്നവർ ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതെ നോർക്ക ഒാഫിസുമായി നേരിട്ട് ബന്ധപ്പെട്ട് നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.