ആരോഗ്യവകുപ്പ് പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്​തുക്കൾ പിടികൂടി

കാട്ടാക്കട: ജങ്ഷനിലെ ബേക്കറികളിലും പഴക്കടകളിലും ജൂസ് കടകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ആഴ്ചയിലേറെ പഴക്കമുള്ള സർബത്തും ആട്ടിയ ദോശമാവും ബ്രഡും പഴകിയ കവർ പാലും കണ്ടെത്തി. മിക്കകടകളിലും ആഴ്ചകൾ പഴക്കമുള്ള അഴുകിയ പഴങ്ങളും പഴകിയ കവർപാലും ഉപയോഗിച്ചാണ് സർബത്ത് ഉണ്ടാക്കുന്നതെന്ന് വ്യക്തമായി. ബസ്സ്റ്റാൻഡിലെ വാണിജ്യസമുച്ചയത്തിലെ ബേക്കറികൾ ഉൾപ്പെടെ 17 സ്ഥലത്ത് പരിശോധന നടത്തിയതിൽ ഏഴ് ബേക്കറികൾക്ക് നോട്ടീസ് നൽകി. വാണിജ്യ സമുച്ചയത്തിലെ ബേക്കറിയിൽനിന്നും 45 ദിവസം വരെ ഉപയോഗിക്കാവുന്നതാണെന്ന് കവറിൽ രേഖപ്പെടുത്തിയ ബ്രഡ് കണ്ടെത്തി. പകർച്ചവ്യാധികൾ പകരാൻ സാധ്യതയുള്ളതിനാൽ കടകളിൽ നിന്നും ശീതീകരിച്ച സർബത്ത് വാങ്ങി കുടിക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനക്ക് കാട്ടാക്കട കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വർഗീസ്, ജൂനിയർമാരായ പി. ഗോപിനാഥൻ നായർ, ശ്രീജിത്ത്, ജോയി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.