സി.എച്ച്​.എം.എം ആർട്ട്​ ഫെസ്​റ്റിവൽ പടം

വർക്കല: സി.എച്ച്.എം.എം കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസി​െൻറ ഇൗവർഷത്തെ ആർട്സ് ഫെസ്റ്റിവൽ, 'ട്രിവിസ്റ്റ'- നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്തു. മെറ്റ്ക ട്രസ്റ്റ് ചെയർമാൻ എം.എ. ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. കോളജ് യൂനിയൻ ചെയർമാൻ സച്ചി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബി. ജനാർദനൻപിള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മെറ്റ്ക ട്രസ്റ്റ് ജന. സെക്രട്ടറി എ. ഷഹീർ, ട്രഷറർ പി.എസ്. ബഷീർ, വൈസ് ചെയർമാൻ മുഹമ്മദ് അലി റാവുത്തർ, സെക്രട്ടറി എസ്. നസീർ, എന്നിവർ ആശംസ നേർന്നു. 55 ഇനങ്ങളിലായി 345 മത്സരാർഥികൾ പെങ്കടുത്ത കലാമാമാങ്കം മൂന്ന് ദിവസം നീണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.