പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ല, കോടതി വിധി നടപ്പാക്കുകയാണ് ^കോടിയേരി

പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ല, കോടതി വിധി നടപ്പാക്കുകയാണ് -കോടിയേരി തിരുവനന്തപുരം: പുതിയ മദ്യനയം സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ.എം.എസ് ദിനത്തിൽ ഇ.എം.എസ് പാർക്കിലും അക്കാദമിയിലും അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സർക്കാർ എന്തു നടപടികൾ സ്വീകരിച്ചാലും അതിനെയെല്ലാം വക്രീകരിച്ച് കാണിക്കാനും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ഭൂരിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ഉണ്ടായ മദ്യഷോപ്പുകൾപോലും എൽ.ഡി.എഫ് സർക്കാറി‍​െൻറ കാലത്ത് ഉണ്ടാകില്ല. അതിനുള്ള നയമാണ് സർക്കാർ രൂപവത്കരിച്ചിരിക്കുന്നത്. മദ്യാസക്തി കൂട്ടാനല്ല, കുറക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. കൈപ്പത്തിയിലൂടെയാണ് രാജ്യത്ത് താമര വിരിയുന്നത്. കോൺഗ്രസ് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് മാറുന്നസ്ഥിതി ത്രിപുര തെരഞ്ഞെടുപ്പോടെ വ്യക്തമായിരിക്കുന്നു. സി.പി.എമ്മി‍​െൻറ രാഷ്ട്രീയ അടിത്തറ തകർക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ദേശീയതലത്തിൽ ബി.ജെ.പി വലിയ കക്ഷിയായി മാറിക്കൊണ്ടിരുന്ന കാലത്ത് അതിനെ എങ്ങനെ നേരിടണമെന്ന് പാർട്ടിക്ക് വ്യക്തമായ ദിശാബോധം നൽകിയ നേതാവാണ് ഇ.എം.എസ്. ബി.ജെ.പിക്കും കോൺഗ്രസിനും എതിരായി രാജ്യത്ത് മൂന്നാം ബദൽ ശക്തി വളർത്തിയെടുക്കാൻ ഇ.എം.എസ് നൽകിയ നേതൃത്വം വിസ്മരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. നിയമസഭക്ക് മുന്നിെല പാർക്കിലെ ഇ.എം.എസ് പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാർ, എം.എൽ.എമാർ, സംസ്ഥാന-ജില്ല നേതാക്കൾ ഇ.എം.എസി‍​െൻറ കുടുംബാംഗങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.