കാവ്യകൗമുദി പ്രതിമാസ സാഹിത്യ ചർച്ച

കൊല്ലം: കാവ്യകൗമുദിയുടെ 64ാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിന്നക്കട ശങ്കർ നഗർ ഹാളിൽ 25ന് 9.30 മുതൽ നടക്കുന്ന സാഹിത്യസമ്മേളനം കോർപറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തും. പാമ്പുറം അരവിന്ദ് അധ്യക്ഷതവഹിക്കും. വി. മഹേന്ദ്രൻ നായർ, പ്രഫ. പി.എൻ. മുരളീധരൻ, ചവറ ബെഞ്ചമിൻ, മണിചന്ദ്രൻ, ബോബൻ നല്ലില എന്നിവർ സംസാരിക്കും. കാവ്യകൗമുദി കവികൾ കവിതകൾ ആലപിക്കും. കാവ്യകൗമുദിയുടെ അഞ്ചാമത് സംസ്ഥാന വാർഷികത്തിൽ ജില്ല പ്രസിഡൻറായി പ്രഫ. പി.എൻ. മുരളീധരനെയും സെക്രട്ടറിയായി അധ്യാപകൻ ബോബൻ നല്ലിലയെയും തെരഞ്ഞെടുത്തു. കമ്മിറ്റി ഭാരവാഹികളായി നിലവിലുള്ള 15 അംഗങ്ങൾ തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.