കൊല്ലം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒന്നുമുതല്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കെ.ടി.യു.സി (ജെ) സമരപ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കും. മന്ത്രിസഭാ വാര്‍ഷികം നടക്കുമ്പോള്‍ കശുവണ്ടിത്തൊഴിലാളികളുടെ വമ്പിച്ച പ്രതിഷേധമാര്‍ച്ചും പട്ടിണിസമരവും നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോണ്‍ സത്യന്‍, കേരള കോണ്‍ഗ്രസ് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വാക്കനാട് രാധാകൃഷ്ണന്‍, സി. മോഹനന്‍പിള്ള എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കമ്പോളവിലയെക്കാള്‍ കിലോക്ക് 19 രൂപ കൂട്ടി നാടന്‍ തോട്ടണ്ടിക്ക് ക്വട്ടേഷൻ കൊടുത്ത കാപെക്സിെൻറ തോട്ടണ്ടി ഇടപാടില്‍ വന്‍ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നു. കൊല്ലത്തെ വിനായക കൊമേഴ്‌സ്യല്‍ കമ്പനിയുമായി കാപെക്‌സ് നടത്തിയ ഇടപാടില്‍ ഒരുകോടി 90 ലക്ഷം രൂപയുടെ അഴിമതി നടന്നതായി നേതാക്കള്‍ പറഞ്ഞു. കമ്പോളവിലയെക്കാള്‍ കൂടിയ തുകക്ക് തോട്ടണ്ടി വാങ്ങിയാല്‍ കാഷ്യൂ കോര്‍പറേഷനും കാപെക്‌സിനുമെതിരെ അന്വേഷണം നടത്താമെന്നും എന്നാല്‍, സ്വകാര്യ സംരംഭകര്‍ക്കുകൂടി പങ്കാളിത്തമുള്ള കാഷ്യൂ ബോര്‍ഡ് വിലകൂടിയതോ ഗുണമേന്മ കുറഞ്ഞതോ ആയ തോട്ടണ്ടി വാങ്ങിയാല്‍ പരാതിപ്പെടാനോ കേസെടുക്കാനോ വ്യവസ്ഥയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.