കൊല്ലം: ചിലങ്കകെട്ടി തിടമ്പണിഞ്ഞ് നിരവധി കലോത്സവങ്ങൾ കൊഴിഞ്ഞുപോയിട്ടുണ്ടെങ്കിലും യൂനിവേഴ്സിറ്റി കലോത്സവം എന്ന 'പൂമരം' ദേശിംഗനാടിെൻറ തിരുമുറ്റത്ത് ആദ്യമായി പൂത്തത് 1980ൽ. അപ്രതീക്ഷിതമായാണ് അന്ന് കേരള യൂനിവേഴ്സിറ്റി കലോത്സവം കൊല്ലത്ത് നടത്താൻ തീരുമാനമെടുത്തത്. അഷ്ടമുടിയുടെ തീരത്ത് വിരുന്നെത്തിയ കലാമാമാങ്കത്തിന് നാടാകെ ഒാടിയെത്തുന്ന കാഴ്ചയായിരുെന്നന്ന് അന്നത്തെ എസ്.എൻ കോളജ് യൂനിയൻ ചെയർമാനും പ്രധാന സംഘാടകനുമായ മേയർ വി. രാജേന്ദ്രബാബു 'മാധ്യമ'ത്തോട് പറഞ്ഞു. കൊല്ലം എസ്.എൻ കോളജായിരുന്നു പ്രധാന വേദി. കണ്ണിനഴകുള്ള കാഴ്ചയും കാതിനിമ്പമുള്ള ശബ്ദവുമായി ആടിയും പാടിയും കൗമാര താരങ്ങൾ അരങ്ങുതകർത്തപ്പോൾ നിറഞ്ഞ കൈയടികളോടെ സദസ്സ് അത് ഏറ്റു വാങ്ങുന്ന കാഴ്ചയാണ് വേദികളിലെങ്ങും കാണാനായത്. നാടെങ്ങും ഉത്സവ ലഹരിലായിരുന്നെന്നും കലോത്സവങ്ങൾ കലാകേരളത്തിെൻറ വരുംകാലം സമൃദ്ധിയുടേതാകുമെന്ന് ഉറപ്പാക്കുന്ന മുഹൂർത്തങ്ങളായിരുന്നു സമ്മാനിച്ചതെന്നും മേയർ പറഞ്ഞു. അന്നത്തെ കലോത്സവം സംഘാടന മികവ് കൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും മനസ്സിനെ വല്ലാതെ ആകർഷിച്ചിരുെന്നന്ന് പ്രഫ. ഹൃദയകുമാരി ലേഖനം എഴുതിയിരുെന്നന്നും മേയർ കൂട്ടിച്ചേർത്തു. ഇപ്പോൾ എം.ജി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളും ചേർത്ത് എറണാകുളം ജില്ല വരെയുള്ള 120 ഒാളം കോളജുകളാണ് മത്സരത്തിൽ പെങ്കടുത്തിരുന്നത്. 1980ൽ കൊല്ലം വേദിയായ യൂനിവേഴ്സിറ്റി കലോത്സവത്തിൽ സെൻറ് തെരേസാസ് കോളജ് എറണാകുളം ആണ് ജേതാക്കളായത്. ഡോ. എം.എൻ. ജയദേവൻ, ഡോ. എം. ശ്രീനിവാസൻ, പ്രഫ. ഉദയകുമാർ, ഫാദർ റൊസാരിയോ, കെ. രവീന്ദ്ര നാഥൻ നായർ എന്നിവരൊക്കെയായിരുന്നു അന്നെത്ത പ്രധാന സംഘാടകർ. ഒരിക്കൽകൂടി കൗമാരകലാമേള വിരുന്നെത്തുേമ്പാൾ സ്വീകരിക്കാൻ നാടും നഗരവും തയാറായിക്കഴിഞ്ഞു. രാഗതാളലയ സമ്മിശ്രമായ നിമിഷങ്ങൾ വേദികളിൽ മിന്നിമറയാൻ ഇനി ഒരു പകലിെൻറ ദൂരം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.