ഹൃദ്രോഗം കീഴടക്കിയ ഗൃഹനാഥൻ ചികിത്സസഹായം തേടുന്നു

കാട്ടാക്കട: ഹൃദ്രോഗം കീഴടക്കിയതോടെ ചികിത്സക്കും ജീവിതച്ചെലവിനും വഴിയില്ലാതെ ഗൃഹനാഥൻ. പൂവച്ചൽ പേഴുംമൂട് ലക്ഷംവീട് സബീന മൻസിലിൽ എ. അഷറഫ് (44) ആണ് രോഗം കാരണം ദുരിതത്തിലായത്. ഡ്രൈവറായി ജോലി നോക്കിയിരുന്ന അഷറഫിനെ 2012ലാണ് രോഗം പിടികൂടിയത്. തുടർന്ന്, മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയിൽ ഹൃദയത്തി​െൻറ പമ്പിങ് തകരാറിലായതായി കണ്ടെത്തി. 2017-ൽ ആരോഗ്യസ്ഥിതി വഷളായതോടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ അഞ്ച് ലക്ഷത്തോളം ചെലവിട്ട് ശസ്ത്രക്രിയ നടത്തി പേസ്‌മേക്കർ പിടിപ്പിച്ചു. ഇതോടെ ജോലി ചെയ്യാൻ കഴിയാതായി. ഇതിനുശേഷം ഭാര്യ സബീനയും മക്കളായ അഫ്സലും (11), അർഷാനയും (ഒമ്പത്) ഉൾപ്പെടുന്ന കുടുംബം നിത്യവൃത്തിക്കുപോലും വഴിയില്ലാത്ത സ്ഥിതിയിലായി. സ്വന്തമായി വീടില്ലാത്ത ഇവർ നാട്ടുകാരുടെ സഹായത്താൽ സംഘടിപ്പിച്ച വാടക വീട്ടിലാണ് താമസം. പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് സ്കൂളിലെത്തിയാല്‍ അവിടെ നിന്ന് ഉച്ച ഭക്ഷണം കിട്ടുന്നതിനാല്‍ ഇതുവരെ മക്കളുടെ അന്നത്തിനുള്ള വക കണ്ടെത്തേണ്ടിയിരുന്നില്ല. മധ്യവേനല്‍ അവധിയില്‍ സ്കൂള്‍ പൂട്ടുന്നതോടെ മക്കള്‍ക്ക് ആഹാരത്തിനു ബുദ്ധിമുട്ടും. പേസ്മേക്കർ സ്ഥാപിച്ചിരിക്കുന്നതിനാൽ തുടർചികിത്സ നിർബന്ധമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. തുടർ ചികിത്സക്ക് മാസം 6000ത്തോളം രൂപ വേണം. ഭാര്യ തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ മുൻകൈ എടുത്ത് സബീനയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ ശാഖയിൽ 67271550162 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എൻ 0070302.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.