ചവറ: കേരള സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാക്ക് നൽകുന്ന വജ്ര ജൂബിലി ഫെലോഷിപ് യുവ ചിത്രകാരന്. ലളിതകലാ ഫൈൻ ആർട്സിൽ ഒന്നാം റാങ്ക് നേടിയ തൊടിയൂർ കല്ലേലിഭാഗം സ്വദേശിയായ വിഷ്ണുവിനാണ് സാംസ്കാരിക വകുപ്പിെൻറ ഈ വർഷത്തെ അംഗീകാരം ലഭിച്ചത്. ചിത്രകലാ രംഗത്ത് വേറിട്ട ശൈലികളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് വിഷ്ണു. ഔറംഗാബാദ് മദർ തെരേസ ഫൗണ്ടേഷെൻറ ഏറ്റവും നല്ല ചിത്ര കലാ അധ്യാപകനുള്ള ദേശീയ അവാർഡിന് അർഹനായിട്ടുണ്ട്. കുട്ടികൾ ഉൾെപ്പടെ നിരവധിപേർക്ക് ചിത്രരചനയിൽ പരിശീലനവും നൽകുന്ന വിഷ്ണു ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിലെ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.