ശിശുക്ഷേമ സമിതി പ്രോഗ്രാം ഓഫിസറെ മാറ്റിനിർത്തണമെന്ന വിജിലൻസ് നിർദേശം അട്ടിമറിച്ചു

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തസ്തികയിൽനിന്ന് മാറ്റിനിർത്തണമെന്ന വിജിലൻസ് കോടതിയുെടയും വിജിലൻസ് ഡയറക്ടറുടെയും നിർദേശം ഭരണസമിതി അട്ടിമറിച്ചു. സമിതിയുടെ പ്രോഗ്രാം ഓഫിസർ പി. ശശിധരൻ നായർക്കെതിരായ വിജിലൻസ് അന്വേഷണമാണ് 'വ്യാജ ഉത്തരവ്' വഴി ഭരണസമിതി അട്ടിമറിക്കാൻ ശ്രമിക്കുന്നത്. 2012-13 കാലഘട്ടത്തിൽ ശിശുക്ഷേമ സമിതിയിലെ േകസുകൾ വാദിക്കുന്നതിന് അഭിഭാഷകൻ ബി.എസ്. സ്വാതികുമാറി​െൻറ പേരിൽ പ്രോഗ്രാം ഓഫിസറായ ശശിധരൻ നായർ 2,45,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. വിജിലൻസി​െൻറ പ്രാഥമികാന്വേഷണത്തിൽ സ്വാതികുമാർ സമിതിയുടെ കേസുകളിൽ ഹാജരായിട്ടില്ലെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ശശിധരൻ നായർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂനിറ്റ് സി.ഐ സജികുമാറിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തി​െൻറ ഭാഗമായി ശശിധരൻനായരെ പ്രോഗ്രാം ഓഫിസർ തസ്തികയിൽനിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി പ്രസിഡൻറ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസ് കത്ത് നൽകിയിരുന്നു. കത്തി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.എസ്. അനിൽകുമാർ ശശിധരൻ നായരെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്കിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കോടതിയുടെ കണ്ണിൽ പൊടിയിടുന്നതിനായി ശിശുക്ഷേമ സമിതിയുടെ ഓഫിസ് ഇല്ലാത്ത എറണാകുളം ജില്ലയിലേക്ക് ഇദ്ദേഹത്തെ സ്ഥലം മാറ്റി ഉത്തരവിട്ടെങ്കിലും ഉത്തരവ് നടപ്പായിട്ടില്ല. ഇത് അഴിമതിക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, എറണാകുളം ജില്ലയിൽ സമിതിയുടെ ഓഫിസ് ഇല്ലാത്തതുകൊണ്ടാണ് പോകാത്തതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ശശിധരൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു. അക്കൗണ്ടിൽനിന്ന് എടുത്ത പണം തിരിച്ചടെചന്നെും ആ സ്ഥിതിക്ക് കേസിൽനിന്ന് ഒഴിവാക്കി തരണമെന്ന് കോടതിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ശശിധരൻനായർ അറിയിച്ചു. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.