വിഴിഞ്ഞം പദ്ധതി വൈക​ുമെന്ന്​ സമ്മതിച്ച്​ ഒടുവിൽ അദാനി ഗ്രൂപ്പും

ഒാഖി ദുരന്തം നിർമാണത്തെ ബാധിച്ചെന്ന് തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിശ്ചയിച്ച സമയപരിധിയിൽ യാഥാർഥ്യമാവില്ലെന്ന് സമ്മതിച്ച് ഒടുവിൽ അദാനി ഗ്രൂപ്പും. ഒാഖി ദുരന്തം നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അതിനാൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നും പദ്ധതിയുടെ നിർവഹണ ഏജൻസിയെ അദാനി ഗ്രൂപ് അറിയിച്ചു. പദ്ധതി വൈകുമെന്ന് തുറമുഖ മന്ത്രി ഉൾെപ്പടെയുള്ളവർ വ്യക്തമാക്കിയതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പി​െൻറ ഏറ്റുപ്പറച്ചിൽ. നിർമാണം വൈകിയാൽ നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് മറികടക്കാനാണ് ഒാഖിയുടെ പേരിലെ നീക്കമെന്നും വ്യാഖ്യാനമുണ്ട്. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രഡ്ജർ തകർന്നതായും നാശനഷ്ടങ്ങൾക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി ഗ്രൂപ് നേരത്തേ കത്ത് നൽകിയിരുന്നു. ഇത് എൻജിനീയർമാർ പരിശോധിച്ചു വരുകയാണ്. പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ലും മെറ്റലും ലഭിക്കാത്തതിനാൽ പ്രവൃത്തി നിലയ്ക്കുന്ന സ്ഥിതി വരെയുണ്ടായി. ഇതു മറികടക്കാൻ കടൽ വഴി കരിങ്കൽ എത്തിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലയിലെയും തമിഴ്നാട് തേങ്ങാപ്പട്ടണത്തിലെയും ക്വാറികളിൽനിന്ന് ബാർജ് വഴിയാണ് കരിങ്കൽ എത്തിക്കുക. 2015 ഡിസംബർ അഞ്ചിന് തറക്കല്ലിട്ട പദ്ധതി 2019 ഡിസംബർ നാലിനകം പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് കരാർ. 1000 ദിവസങ്ങൾക്കകം ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നും അദാനി ഗ്രൂപ് പ്രഖ്യാപിച്ചു. ഇൗ സമയപരിധി തീരാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പദ്ധതിയുടെ മെല്ലെപ്പോക്ക് തിരിച്ചറിഞ്ഞ് സി.ഇ.ഒ സന്തോഷ് കുമാർ മഹാപത്ര നേരത്തേ രാജിവെച്ചത് വലിയ ചർച്ചയായിരുന്നു. കരിങ്കല്ല് ഉൾെപ്പടെ സാമഗ്രികൾ ലഭ്യമല്ലാത്തതിനു പുറമേ, പ്രദേശവാസികളുടെ സമരവും പദ്ധതിയെ വൈകിപ്പിച്ചു. ഇതിനിടെയാണ് ഒാഖി ദുരന്തം കൂടി വിഴിഞ്ഞം പദ്ധതിക്ക് ഇരട്ടപ്രഹരമായി വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.