'മോസ്​കോയിൽ മഴ പെയ്യു​േമ്പാൾ ആലപ്പുഴയിൽ കുട പിടിക്കുന്നവരായിരുന്നു കേരള കമ്യൂണിസ്​റ്റുകൾ'

തിരുവനന്തപുരം: സോവ്യറ്റ് യൂനിയ​െൻറ കാലത്ത് മോസ്കോയിൽ മഴ പെയ്യുേമ്പാൾ ആലപ്പുഴയിൽ കുട തുറന്നിരിക്കുന്നവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാർ എന്ന ആക്ഷേപത്തിൽ കഴമ്പുണ്ടായിരുെന്നന്ന് കേരള സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. ജി. ബാലമോഹൻ തമ്പി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം ഗവ. വിമൻസ് കോളജ് മലയാള പഠന വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാലത്ത് സോവ്യറ്റ് യൂനിയനെ അന്ധമായി പിന്തുടരുന്ന സ്വഭാവമുണ്ടായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക്. അതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാന്തവും പ്രായോഗികതയും യോജിപ്പിച്ച് നയപരിപാടി ഉണ്ടാക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇ.എം.എസ് നടപ്പാക്കിയത്. ഒളിവിൽ കഴിഞ്ഞ കാലത്തെ അനുഭവമാണ് അദ്ദേഹത്തെ തൊഴിലാളി വർഗത്തി​െൻറ ദത്തുപുത്രനാക്കിയത്. 1960കളിൽ പാർട്ടിയിൽ ഉടലെടുത്ത തർക്കത്തി​െൻറ തുടർച്ച തന്നെയാണ് കോൺഗ്രസുമായുള്ള സഖ്യത്തി​െൻറ കാര്യത്തിൽ ഇപ്പോഴും പാർട്ടിക്കുള്ളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കാർത്തികേയൻ നായർ, ഡോ.കെ.പി. മോഹനൻ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.