വേമ്പനാട്​ കായൽ സംരക്ഷണം: സാധ്യതാ പഠനം നടത്തു​ം ^​മന്ത്രി

വേമ്പനാട് കായൽ സംരക്ഷണം: സാധ്യതാ പഠനം നടത്തും -മന്ത്രി തിരുവനന്തപുരം: വേമ്പനാട് കായൽ സംരക്ഷണത്തിന് സാധ്യതാ പഠനം നടത്താൻ മത്സ്യന്ധന വകുപ്പ് മുൻകൈ എടുക്കുെമന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഡ്രഡ്ജിങ്ങിന് മത്സ്യബന്ധന വകുപ്പി​െൻറ കൈവശം ഫണ്ടില്ല. വിവിധ വകുപ്പുകൾ ഏകോപിച്ചാണ് ഇത് ചെയ്യേണ്ടതെന്നും എം. സ്വരാജി​െൻറ സബ്മിഷന് മറുപടി നൽകി. കായലി​െൻറ ആഴം 65 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ഖര-ദ്രവ്യ മാലിന്യങ്ങൾ, സ്വീവേജ് മാലിന്യ അടക്കമുള്ളവ നിറഞ്ഞിരിക്കുകയാണ്. മത്സ്യസമ്പത്ത് കുറഞ്ഞു. ആഫ്രിക്കൻ പായലും കുളവാഴയും എക്കൽ നിക്ഷേപവും പ്രയാസം സൃഷ്ടിക്കുകയാണെന്നും മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെണ്ടുരുത്തി പാലം പൈതൃക സ്വത്തായി സംരക്ഷിക്കും തിരുവനന്തപുരം: വെണ്ടുരുത്തി പാലം പൈതൃക സ്വത്തായി സംരക്ഷിക്കാൻ നടപടി പരിശോധിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. പാലത്തിൽ അനുമതിയില്ലാതെ റെയിൽവേ നിർത്തിയിട്ടിരിക്കുന്ന ക്രൈനുകൾ നീക്കാൻ നോട്ടീസ് നൽകും. സാധാരണ അറ്റകുറ്റപ്പണി കൊണ്ട് പാലം നന്നാക്കാനാകില്ല. ബാർജ് ഇടിച്ച് ബലക്ഷയം വന്ന പാലത്തിന് 82 വർഷം പഴക്കമുെണ്ടന്നും ജോൺ ഫെർണാസി​െൻറ സബ്മിഷന് മറുപടി നൽകി. ലോക്കൽ, മലപ്പുറം മരങ്ങാട്ടുമുറി സ്കൂൾ പ്രവർത്തനം മാറ്റും തിരുവനന്തപുരം: മരങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ പ്രവർത്തനം അടുത്ത വർഷം(18-19) മാതൃസ്ഥാപനത്തിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ല കലക്ടർ അടക്കം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. 27-7-16ൽ ഏറ്റെടുത്ത സ്കൂൾ ഇതുവരെ മാതൃവിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പുതിയിടത്ത് മദ്റസയിലാണ് ക്ലാസ് നടക്കുന്നത്. ഒരു വർഷം അടച്ചിട്ടതിനാൽ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ടി.വി. ഇബ്രാഹിമി​െൻറ സബ്മിഷന് മന്ത്രി മറുപടി നൽകി. കുന്നുംപുറം കുടിവെള്ള പദ്ധതി ഭൂമി ലഭ്യത ഉറപ്പാക്കി ആരംഭിക്കുമെന്ന് കെ.എൻ.എ. ഖാദറി​െൻറ സബ്മിഷന് ജലവിഭവ മന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.