സാമൂഹിക വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസമാണ് അഭികാമ്യം ^എൻ.കെ. പ്രേമചന്ദ്രൻ എം.പി

സാമൂഹിക വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസമാണ് അഭികാമ്യം -എൻ.കെ. പ്രേമചന്ദ്രൻ എം.പി അഞ്ചൽ: അക്കാദമികമായ മികവ് കൈവരിക്കുന്നതിന് സാമൂഹിക വീക്ഷണവും ഒപ്പം സാമൂഹികനിയന്ത്രണവും അനിവാര്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പൊടിയാട്ടുവിള ഗവ. എൽ.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെ സ്വഭാവരൂപവത്കരണത്തിൽ പ്രാഥമിക വിദ്യാലയ പഠനം ഏറെ സ്വാധീനം ചെലുത്തുമെന്നും വികസനമെന്നത് റോഡുകളും കെട്ടിടങ്ങളും നിർമിക്കുന്നത് മാത്രമല്ലെന്നും വിദ്യാലയങ്ങളിൽ സാമൂഹിക വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസം നൽകേണ്ടതും വികസനത്തി​െൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശ്രീലക്ഷ്മി പൂർവ വിദ്യാർഥികളെ ആദരിച്ചു. എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് റീജനൽ മാനേജർ ജി. സുഭാഷ് ബാബു ലാപ് ടോപ്, ഫർണിച്ചർ എന്നിവയുടെ സമർപ്പണവും അഞ്ചൽ എ.ഇ.ഒ പി. ദിലീപ് സമ്മാനവിതരണവും നിർവഹിച്ചു. പ്രഥമാധ്യാപിക ടി. ഷീലാമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബേബി മാത്യു, സഹകരണ ബാങ്ക് പ്രസിഡൻറ് സി.എസ്. ജയപ്രസാദ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ. അനിരുദ്ധൻ, പി. രാജീവ്, എസ്. സുധീർ, എൻ.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ ടി.പി. രാധാകൃഷ്ണൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.കെ. പ്രസന്നകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.