സെൻറ് പോൾസ്​ മിഷൻ ബൈബിൾ കൺ​െവൻഷൻ

തിരുവനന്തപുരം: സ​െൻറ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ വാർഷിക ബൈബിൾ കൺെവൻഷൻ പുന്നൻ റോഡ് സ​െൻറ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ നടത്തി. നോമ്പുകാലത്ത് ദൈവം നൽകുന്ന ആത്മീയ വസ്ത്രം ധരിക്കാനും ദൈവവചനത്തിൽ അധിഷ്ഠിതമായി ജീവിക്കുവാനും വിശ്വാസികൾക്ക് കഴിയണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സ​െൻറ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ.എൽദോ പോൾ മറ്റമന പറഞ്ഞു. ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കോശി എം. ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. റെജി പോൾ കോലഞ്ചേരി, കെ.സി. എൽദോ മഴുവന്നൂർ എന്നിവർ വചനസന്ദേശം നൽകി. ഫാ.ഡോ.ടി.ജെ.അലക്സാണ്ടർ, ഫാ.സ്റ്റീഫൻ, ഫാ. ജിബിൻ കുര്യൻ, ഫാ. റോജൻ പി. രാജൻ, ഫാ. ഫെവിൻ ജോൺ, എസ്. ഗ്ലാഡ്സ്റ്റൺ, കേണൽ പി.എം. ജോസഫ്, വി.വി. എൽദോസ്, കെ.വി. തോമസ് എന്നിവർ സംസാരിച്ചു. മിഷൻ മെലഡീസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ഫോട്ടോ സ​െൻറ് പോൾസ് മിഷൻ വാർഷിക ബൈബിൾ കൺവെൻഷൻ പുന്നൻറോഡ് സ​െൻറ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ ഫാ.എൽദോ പോൾ മറ്റമന ഉദ്ഘാടനം ചെയ്യുന്നു IMG-20180317-WA0248.jpg IMG-20180317-WA0230.j
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.