സ്കൂൾ വാർഷികം

വെമ്പായം: കൊഞ്ചിറ ഗവ. യു.പി സ്കൂളിലെ വാർഷികാഘോഷം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷിജി അധ്യക്ഷതവഹിച്ചു. സബ് കലക്ടർ ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നിർവഹിച്ചു. തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, സിനിമാനടൻ ജോബി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. വാർഷികാഘോഷത്തി​െൻറ ഭാഗമായി 25 കൈയെഴുത്ത് മാസികകളുടെ പ്രകാശനം, എൻഡോവ്മ​െൻറ് വിതരണം, വർണമഴ സ്റ്റേജ് ഷോ, നാടകം, സമ്മാനവിതരണം എന്നിവ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഷീലജ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ തേക്കട അനിൽകുമാർ, വാർഡ് അംഗം നജുമ, ജി. ജയ്ധർ, കെ. മുരളീധരൻ, വി. വിനോദ്, ആർ. ബേബിഗിരിജ, വി. അജിത്കുമാർ, ജെ. ശ്രീകല, എം. അമീർ, പി. സനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.