ലൈസൻസ്​ ഇല്ലാതെ വിൽപന നടത്തിയ വെറ്ററിനറി മരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ഡ്രഗ്സ് ലൈസൻസ് ഇല്ലാതെ വിൽപന നടത്തിയ വെറ്ററിനറി ആൻറിബയോട്ടിക്കുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു. കൊല്ലം പൂതക്കുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നാണ് അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർ പി.കെ. ശ്രീകുമാറി​െൻറ നേതൃത്വത്തിലെ സംഘം മരുന്നുകൾ പിടിച്ചെടുത്തത്. ഡോക്ടർമാരുടെ കുറിപ്പടി പ്രകാരവും ഡ്രഗ്സ് ലൈസൻസുകളോടെ മാത്രവും വിൽക്കാവുന്നതാണ് ഇത്തരം ആൻറിബയോട്ടിക്കുകൾ. എന്നാൽ ഒരുനിയന്ത്രണവുമില്ലാതെയാണ് മൃഗങ്ങൾക്കും പക്ഷികൾക്കുമായി ഇൗ മരുന്നുകൾ വിൽപന നടത്തുന്നത്. സ്ഥാപനത്തിൽനിന്ന് മരുന്നുകൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചതായി പി.കെ. ശ്രീകുമാർ അറിയിച്ചു. ഡ്രഗ്സ് ഇൻസ്പെക്ടർമാരായ സുധീർ ഭാനു, എം.സി. ഗീത എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.