പ്രവാസികൾക്ക്​ പുതിയ വായ്പ പദ്ധതി തുടങ്ങും ^മന്ത്രി എ.കെ. ബാലൻ

പ്രവാസികൾക്ക് പുതിയ വായ്പ പദ്ധതി തുടങ്ങും -മന്ത്രി എ.കെ. ബാലൻ കൊല്ലം: പ്രവാസികൾക്ക് നോർക്ക റൂട്ട്സുമായി ചേർന്ന് 20 ലക്ഷം വരെ വായ്പ നൽകുന്ന പദ്ധതി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി എ.കെ. ബാലൻ. സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷ​െൻറ ജില്ല ഓഫിസ് മന്ദിരത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവർക്ക് പരമാവധി വായ്പയായി നൽകുന്ന 20 ലക്ഷം രൂപക്ക് മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകും. 17 ലക്ഷം രൂപക്ക് ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നൽകിയാൽ മതിയാകും. ഓരോ സി.ഡി.എസിനും ഗ്യാരൻറി ഇല്ലാതെ തന്നെ ഒരു കോടി രൂപ വീതമാണ് വായ്പ നൽകുന്നത്. അയൽക്കൂട്ടം ഓരോന്നിനും 10 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാവുക. കുടുംബശ്രീയുടെ സാമ്പത്തികഭദ്രത ലക്ഷ്യമാക്കി മൈേക്രാ ഫിനാൻസിലൂടെ 245 കോടി ഇതിനകംനൽകി. 1,80,000 വനിതകൾക്ക് രണ്ടരമുതൽ മൂന്ന് ശതമാനം വരെ പലിശക്കാണ് വായ്പ ലഭ്യമാക്കിയത്. രാജ്യത്തും വിദേശത്തും പഠിക്കുന്ന കുട്ടികൾക്കും വായ്പ ലഭ്യമാക്കിവരുന്നു. വിദേശപഠനത്തിന് 20 ലക്ഷം രൂപവരെയാണ് നൽകുന്നത്. ന്യൂനപക്ഷങ്ങൾക്കായി നാല് ശതമാനം മാത്രം പലിശക്കാണ് വിദ്യാഭ്യാസവായ്പ അനുവദിക്കുന്നത്. വിദ്യാഭ്യാസപദ്ധതി വായ്പ തിരിച്ചടവിന് 175 കോടി സർക്കാർ അനുവദിച്ച് കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങൾ എല്ലായിടത്തുമെത്തിക്കാനായി പ്രത്യേക പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിലായി മൂന്ന് കോടിയുടെ വായ്പ വിതരണവും മന്ത്രി നിർവഹിച്ചു. എം. മുകേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എം. നൗഷാദ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണി, മാനേജിങ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ, ഡയറക്ടർമാരായ എ. മഹേന്ദ്രൻ, എ.പി. ജയൻ, ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ വി.എസ്. േപ്രംജി, മുൻ ഡയറക്ടർ കെ.വി. രാജേന്ദ്രൻ, മുൻ ചെയർമാൻ മോഹൻ ശങ്കർ എന്നിവർ പങ്കെടുത്തു. സമ്പൂർണ ഭക്ഷ്യസുരക്ഷ ജില്ല പ്രഖ്യാപനം ഇന്ന് കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭക്ഷ്യസുരക്ഷാ ജില്ലയായി കൊല്ലത്തെ തിങ്കളാഴ്ച മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പി​െൻറ നേതൃത്വത്തിൽ ജില്ലയിലെ ഭക്ഷ്യോൽപന്ന ഉൽപാദന -വിൽപന -വിതരണമേഖലയിലെ 90 ശതമാനം സംരംഭകർക്കും രജിസ്േട്രഷനും ലൈസൻസും നൽകിയാണ് നേട്ടം കൈവരിച്ചത്. ജൂൺ മാസത്തോടെ എല്ലാജില്ലകളിലും പദ്ധതി നടപ്പാക്കി രാജ്യത്തെ ആദ്യ സമ്പൂർണ ഭക്ഷ്യസുരക്ഷാ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സോപാനം ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിന് എം. നൗഷാദ് എം.എൽ.എയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങ്. മേയർ വി. രാജേന്ദ്രബാബു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, ജില്ല കലക്ടർ ഡോ. എസ്. കാർത്തികയേൻ എന്നിവരാണ് മുഖ്യാതിഥികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.