എൽ.ഡി ടൈപിസ്​റ്റ്​ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന്​

കൊട്ടിയം: എൽ.ഡി ടൈപിസ്റ്റ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ പൂഴ്ത്തിവെക്കുന്നതായി പരാതി. ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതായാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം. ചില സർവിസ് സംഘടനകളിൽ ഉൾപ്പെട്ടവരെ സ്വന്തം ജില്ലകളിൽ എത്തിക്കുന്നതിനാണ് ഒഴിവുകൾ പൂഴ്ത്തുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. സ്ഥലമാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തയാറാകുന്നില്ല. വകുപ്പ് മേലധികാരികളുടെ ഈ സമീപനം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്ത് കഴിയുന്ന നൂറുകണക്കിന് ഉദ്യോഗാർഥികളെയാണ് നിരാശരാക്കിയിരിക്കുന്നത്. റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലാണ് ഇത്തരത്തിൽ ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നത്. എല്ലാ ഓഫിസുകളിൽനിന്നും ഒഴിവുള്ള തസ്തികകളുടെ വിവരം ഓൺലൈനായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശമുണ്ടെങ്കിലും ഭൂരിഭാഗം വകുപ്പു തലവന്മാരും ഇത് പാലിക്കാറില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് ചോദ്യം ചെയ്ത ഉദ്യോഗാർഥിയെ ഓഫിസിലെ ഉദ്യോഗസ്ഥർ ചേർന്ന് കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. എൽ.ഡി ടൈപിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പലരും പ്രായപരിധി കഴിഞ്ഞവരാണ്. പരാമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് റാങ്ക് ലിസ്റ്റി​െൻറ കാലാവധിക്കുള്ളിൽ നിയമനം നടത്തിയില്ലെങ്കിൽ സർക്കാർ ജോലിയെന്ന ഇവരുടെ സ്വപ്നം അസ്തമിക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിയമനങ്ങൾ വേഗത്തിലാക്കണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം. മരുന്നുവില നിർണയത്തിൽ നിയന്ത്രണം വേണം കൊല്ലം: മരുന്നി​െൻറ വില നിർണയത്തിൽ നിയന്ത്രണം വേണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇക്കാര്യത്തിൽ സ്വകാര്യബിൽ പാർലമ​െൻറിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ 60ാം വാർഷിക സമ്മേളന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.എൻ. സുനിൽ അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ. വി. ജുനു, പ്രമോദ് എസ്. കണ്ടച്ചിറ, പി.എസ്. അൻസാരി, എം.എം. ഫൈസൽ, വി. ആദർശ്, ജിജി ജേക്കബ്, പവിത്രേശ്വരം രവികുമാർ, ബി. രാജൻ, കെ.എം. മുരളീധരൻ, എം.വി. ശിവദാസ്, ബി. രാധാകൃഷ്ണപിള്ള, വി. തങ്കച്ചൻ, ഇ.ജി. ബെന്നി എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാർ ധർണ നടത്തി must - കൊല്ലം: പി.എൻ.ബി വായ്പാ ക്രമക്കേടിലെ ഉന്നത ഉദ്യോഗസ്ഥ കോർപറേറ്റ് ബന്ധം അന്വേഷിക്കുക, ഉത്തരവാദികളായ ഉന്നതരെ ശിക്ഷിക്കുക, വൻതുകകളുടെ വായ്പകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.െഎ.ബി.ഇ.എ- എ.െഎ.ബി.ഒ.എ നേതൃത്വത്തിൽ ചിന്നക്കടയിൽ ധർണയും പൊതുയോഗവും നടത്തി. എ.െഎ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. അൻസാരി ഉദ്ഘാടനം ചെയ്തു. എ.െഎ.ബി.ഇ.എ ജില്ല വൈസ് ചെയർമാൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. എ.െഎ.ബി.ഒ.എ സംസ്ഥാന ജോയൻറ് സെക്രട്ടറി വി. ബിജു, റിട്ടയറീസ് ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. വിജയൻപിള്ള, എ.െഎ.ബി.ഇ.എ ജില്ല സെക്രട്ടറി യു. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.