തോന്നയ്ക്കൽ: ധമനം സൗഹൃദ കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കുടവൂർ റെയ്സ് അക്കാദമി ഹാളിൽ 'സമകാലിക കവിതകളിലെ നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ ചർച്ച നടത്തി. പകൽകുറി വിശ്വൻ അധ്യക്ഷതവഹിച്ചു. മടവൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മടവൂർ രാധാകൃഷ്ണൻ, രവികുമാർ മങ്കാട്ടുമൂല, കെ. തങ്കപ്പൻ നായർ, തോന്നയ്ക്കൽ ഷംസുദ്ദീൻ, ശ്രീനി പണിമൂല, വി. രാജേന്ദ്രൻ നായർ, പതഞ്ജലി വൈദ്യർ, ആർ. രാജശേഖരൻ, യൂസുഫ് ഇടുപടിക്കൽ എന്നിവർ ചർച്ചയിൽ പെങ്കടുക്കുകയും കവിത അവതരിപ്പിക്കുകയും ചെയ്തു. കുഞ്ഞു കഥാകാരി ദിയ കഥ അവതരിപ്പിച്ചു. സെക്രട്ടറി എസ്. അനിരുദ്ധൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.