ദേശീയപാത വികസനം: വാഴപ്പള്ളി സ്​കൂൾ ഇല്ലാതാവും

കൊട്ടിയം: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ 131 വർഷം പഴക്കമുള്ള വിദ്യലയം ഓർമയായേക്കും. കൊല്ലം-കൊട്ടിയം ഉമയനല്ലൂർ വാഴപ്പള്ളിയിൽ പ്രവർത്തിച്ചുവരുന്ന വാഴപ്പള്ളി എൽ.പി സ്കൂളിനാണ് സ്ഥലമെടുപ്പ് ഭീഷണിയാവുന്നത്. സംസ്ഥാനത്ത് ആദ്യമായി കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിന് പുസ്തകതൊട്ടിൽ ആരംഭിച്ചത് സ്കൂളിലായിരുന്നു. പതിനായിരങ്ങൾക്ക് അറിവി​െൻറ ആദ്യക്ഷരം പകർന്ന് നൽകിയ സ്കൂൾ നിരവധി പ്രതിഭാധനൻമാരെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉപജില്ല ശാസ്ത്രമേളകളിലും -കലോത്സവങ്ങളിലും തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടിയും മികവ് കാട്ടിയിരുന്നു. 400ൽപരം കുട്ടികളും 17 അധ്യാപകരും ഇവിടെയുണ്ട്. സ്കൂൾ പൂർണമായും നഷ്ടപ്പെടാതെ ദേശീയപാത വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ വകുപ്പ് മേധാവികൾക്കും മന്ത്രിമാർക്കും അധ്യാപകരും മാനേജ്മ​െൻറും പി.ടി.എയും നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.